കാര്‍ബണ്‍ പഴക്കനിര്‍ണ്ണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതനമായ ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു രീതിയാണിത്. ഫോസിലുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തെ അളന്നു തിട്ടപ്പെടുത്തിയാണ് ഈ രീതിയില്‍ കാലപ്പഴക്കം നിശ്ചയിക്കുന്നത്.

ജീവികള്‍ വായുവില്‍ നിന്ന് കാര്‍ബണ്‍-14 ഐസോട്ടോപ്പിനെ വളരെ ചെറിയ അളവില്‍ ആഗിരണം ചെയ്യുന്നുണ്ട്. പക്ഷേ മരണം സംഭവിക്കുമ്പോള്‍ ഈ പ്രക്രിയ നിലക്കുകയും ശരീരത്തിനകത്തെ കാര്‍ബണ്‍-14 ഐസോട്ടോപ്പ് ഒരു സ്ഥിരമായ നിരക്കില്‍ റേഡിയോ ആക്റ്റീവ് നശീകരണത്തിനു വിധേയമാകാന്‍ തുടങ്ങുകയും ചെയ്യുന്നു. കാര്‍ബണ്‍-14 ന്റെ അര്‍ദ്ധായുസ്സ് 5570 വര്‍ഷങ്ങളാണെന്ന് ശാസ്ത്രകാരന്മാര്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വസ്തു ഇപ്പോള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തിന്റെ തീവ്രത തിട്ടപ്പെടുത്തി അതിന്റെ പഴക്കവും കൃത്യമായി നിര്‍ണ്ണയിക്കാം.

ഈ രീതിയിലുടെയാണ് ഈജിപ്തിലെ മമ്മികളുടേയും പുരാതനകാല ജീവികളുടേയുമൊക്കെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ശാസ്ത്രകാരന്മാര്‍ക്ക് കഴിഞ്ഞത്.

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

[തിരുത്തുക] കൂടുതല്‍ അറിവിന്‌

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം