കാഫിര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിഷേധി എന്നര്‍ത്ഥമുള്ള അറബി വാക്കാണ്‌ കാഫിര്‍ (كافر ). കുഫ്റ് എന്നാല്‍ നിഷേധം എന്നാണ്‌ അര്‍ത്ഥം. കുഫ്റ് ചെയ്യുന്നവനാണ്‌ കാഫിര്‍. ഇസ്ലാമിക കാഴ്ചപ്പാടില്‍ ഏകദൈവമായ അല്ലാഹു ബഹുമാനിച്ചതിനെ നിസ്സാരമാക്കുകയും അല്ലഹു നിസ്സാരമാക്കിയതിനെ ബഹുമാനിക്കുകയും ചെയ്യുന്നവനാണ്‌ കാഫിര്‍[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ഒരാള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് വ്യഭിചാരം ചെയ്താല്‍ കാഫിറാവില്ല. എന്നാല്‍ നമസ്കാരം ഉപേക്ഷിക്കാന്‍ പാടില്ല എന്നറിഞ്ഞുകൊണ്ട് അത് ചെയ്താല്‍ അവന്‍ കാഫിറാകുന്നു .[1] നിസ്സാരമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരാള്‍ മസ്ജിദിനു നേരെ തുപ്പിയാല്‍ തന്നെ അവന്‍ കാഫിറാണ്‌.‍ സത്യത്തെ നിഷേധിക്കാനോ ഒളിക്കാനോ ശ്രമിക്കുന്നവരും കാഫിറാണ്‌. ഇസ്ലാമിക പാരമ്പര്യത്തില്‍ ഒരു അവിശ്വാസിയേ കുറിക്കാന്‍ കാഫിര്‍ എന്ന പദം ഉപയോഗിക്കാറുണ്ട്.[2] കാഫിറല്ലാത്ത ഒരാളെ കാഫിര്‍ എന്ന് വിളിച്ചാല്‍ വിളിച്ചവന്‍ കാഫിറാവുന്നതാണ്‌[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

[തിരുത്തുക] ആധാരസൂചിക

  1. http://www.islamonline.net/english/Contemporary/2005/04/article01.shtml
  2. http://www.islamonline.net/livefatwa/english/Browse.asp?hGuestID=8zOFOr
"http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%AB%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം