കാന്‍ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Kandy
Peradeniya Botanical garden, Kandy
Peradeniya Botanical garden, Kandy
Coordinates: 7°17′47″N 80°38′6″E / 7.29639, 80.635
Country Sri Lanka
Province Central Province
Kandy ~1480
Kandy Municipal Council 1865
ഭരണം
 - Mayor
വിസ്തീര്‍ണ്ണം
 - Total 1,940 km² (749 sq mi)
 - Land 1,917 km² (740.2 sq mi)
 - Water 23 km² (8.9 sq mi)
Elevation 500 m (1,640 ft)
ജനസംഖ്യ (2001)
 - Total 109,343
 - ജനസാന്ദ്രത 57/km² (147.6/sq mi)
 - Demonym Kandyan
സമയമേഖല Sri Lanka Standard Time Zone (UTC+5:30)
വെബ്സൈറ്റ്: Kandy city website

മദ്ധ്യ ശ്രീലങ്കയിലെ ഒരു നഗരമാണ്‌ കാന്‍ഡി. മഹാനുവാറ, സെങ്കടഗലപുര എന്നും ഈ നഗരത്തിന്‌ പേരുകളുണ്ട്. കാന്‍ഡി ജില്ലയുടേയും, ഇതിനു പുറമേ മതാലെ, നുവാറ എലിയ എന്നീ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ശ്രീലങ്കയുടെ മദ്ധ്യപ്രവിശ്യയുടേയും ആസ്ഥാനമാണ്‌ ഈ നഗരം. വ്യാപകമായി തേയില കൃഷി ചെയ്യപ്പെടുന്ന കാന്‍ഡി താഴ്വരയിലെ കുന്നുകള്‍ക്കിടയിലാണ്‌ കാന്‍ഡി നഗരം സ്ഥിതി ചെയ്യുന്നത്. ചെറിയ ചെറിയ കുന്നുകളും മനുഷ്യനിര്‍മ്മിതതടാകങ്ങളുമുള്ള കാന്‍ഡി പട്ടണം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് ആധിപത്യസമയത്ത് സിംഹളരാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനവും കാന്‍ഡിയാണ്‌[1].

ഒരു ഭരണകേന്ദ്രം എന്നതു പോലെത്തന്നെ ബുദ്ധമതവിശ്വാസികള്‍ക്ക് പ്രധാനപ്പെട്ട മതപരമായ കേന്ദ്രം കൂടിയാണ്‌ കാന്‍ഡി. ശ്രീബുദ്ധന്റെ ദന്താവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന ദളദ മാലിഗാവ കാന്‍ഡിയില്‍ സ്ഥിതി ചെയ്യുന്നു. ഇത്തരം പ്രത്യേകതകള്‍ കണക്കിലെടുത്ത് കാന്‍ഡി നഗരത്തെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

[തിരുത്തുക] ചരിത്രം

ചരിത്രരേഖകളനുസരിച്ച് വിക്രമബാഹു (1357-1374) എന്ന രാജാവാണ്‌ ഇന്നത്തെ നഗരത്തിന്റെ വടക്കുഭാഗത്തുള്ള വതപുലുവ മേഖലയില്‍ ഈ നഗരം സ്ഥാപിച്ചത്. സെങ്കടഗലപുരം എന്ന പേരും ഈ നഗരത്തിന്‌ നല്‍കി. തുടര്‍ന്ന് കാന്‍ഡി ദ്വീപിലെ ഒരു പ്രധാനപട്ടണമായി മാറി. പതിനഞ്ചാം നൂറ്റാണ്ടില്‍ സേന സമ്മതവിക്രമബാഹുവിന്റെ കാലത്ത് കാന്‍ഡിയന്‍ രാജവംശം എന്ന പേര്‌ സ്വീകരിക്കപ്പെട്ടു. 1815-ല്‍ വിക്രമരാജസിംഹയുടെ കാലത്ത് ശ്രീലങ്ക മുഴുവന്‍ ബ്രിട്ടീഷ് ആധിപത്യത്തിലായി. അതുവരെ മൂറ്റിമുപ്പതു വര്‍ഷക്കാലത്തോളം ഈ വംശത്തില്‍പ്പെട്ട പന്ത്രണ്ടു രാജാക്കന്മാര്‍ ഭരണം നടത്തി[1]..

[തിരുത്തുക] അവലംബം

  1. 1.0 1.1 രാമചന്ദ്രന്‍, സി.കെ.. "വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍", മാതൃഭൂമി വാരാന്തപ്പതിപ്പ്, 2008-07-27. ശേഖരിച്ചത് 2008-07-28. 
"http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം