കാതറീൻ
| വിശുദ്ധ കാതറീൻ | |
|---|---|
| ജനനം | 1331 or 1332[1] സ്വീഡൻ |
| മരണം | 1381 മാർച്ച് 24 |
| ബഹുമാനിക്കപ്പെടുന്നത് | റോമൻ കത്തോലിക്കാ സഭ |
| ഓർമ്മത്തിരുന്നാൾ | 24 March |
ക്രൈസ്തവസഭയിലെ ഒരു വിശുദ്ധയാണ് കാതറീൻ (1332– 24 മാർച്ച് 1381).
ജീവിതരേഖ[തിരുത്തുക]
1331-ൽ (അല്ലെങ്കിൽ 1332) നെരീസിയായിലെ രാജകുമാരന്റെയും സ്വീഡനിലെ വിശുദ്ധ ബ്രിജീത്തിന്റെയും മകളായി സ്വീഡനിൽ ജനിച്ചു[2]. ചെറുപ്പത്തിലെ തന്നെ ആത്മീയകാര്യങ്ങളിലും ഭക്ത്യാനുഷ്‌ഠാനങ്ങളിലും ശ്രദ്ധയുള്ളവളായിരുന്നു കാതറീൻ. ഏഴാമതു വയസിൽ കാതറീൻ റിസ്‌ബർഗിലെ കോൺവെന്റിൽ ചേരുകയും അവിടുത്തെ സന്യാസിനികളുടെ കീഴിൽ ആത്മീയകാര്യങ്ങൾ പഠിക്കുകയും ചെയ്തു.
തന്റെ പിതാവിന്റെ പ്രേരണയാൽ വിവാഹിതയായെങ്കിലും കന്യകാത്വത്തി ലും വിശുദ്ധിയിലും കാരുണ്യപ്രവൃത്തികളിലുമാണ് കാതറിൻ ജീവിതം നയിച്ചത്. തുടർന്ന് പിതാവിന്റെ മരണശേഷം അമ്മയോടൊപ്പം റോമിലെ തീർത്ഥാടനകേന്ദ്രങ്ങളും കല്ലറകളും കാതറിൻ സന്ദർശിക്കുകയുണ്ടായി. പിന്നീട് ഭർത്താവിന്റെ മരണശേഷം ധാരാളം വിവാഹാലോചനകൾ വരികയും കാതറീൻ അവയെല്ലാം ഒഴിവാക്കുകയും ചെയ്തു. തന്റെ മരണം വരെ അവർ കന്യകാത്വത്തിലും വ്രതങ്ങളിലും അനുസരിച്ചു മാത്രമാണ് ജീവിച്ചത്. 1373 ൽ അമ്മയുടെ മരണത്തോടെ ഭൗതികാവശിഷ്‌ടങ്ങൾ സംസ്‌കരിക്കുന്നതിന് വേണ്ടി കാതറിൻ സ്വീഡനിലേക്ക് മടങ്ങിയെത്തി[3]. തുടർന്ന് വാട്‌സാനിലെ ആശ്രമത്തിൽ അവർ അംഗമായി ചേർന്നു. 1381 മാർച്ച് 24 ന് സ്വീഡനിൽ വെച്ച് അന്തരിച്ചു [4].