കാക്ക മരംകൊത്തി
| കാക്ക മരംകൊത്തി | |
|---|---|
| Illustration depicting male hodgsonii ssp. | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Aves |
| നിര: | Piciformes |
| കുടുംബം: | Picidae |
| ജനുസ്സ്: | Dryocopus |
| വർഗ്ഗം: | D. javensis |
| ശാസ്ത്രീയ നാമം | |
| Dryocopus javensis (Horsfield, 1821) |
|
| Subspecies | |
|
14, see text |
|
| Synonyms | |
|
Thriponax javensis |
|
മൈനയോളം വലിപ്പമുള്ള കാക്കമരംകൊത്തിയുടെ (ഇംഗ്ലീഷ്:Great black Woodpecker or White-bellied Woodpecker) വാലിനു മീതെയും വയറ്റത്തുമുള്ള വെള്ളപ്പാടുകളുളൊഴിച്ചാൽ ദേഹമാസകലം കറുത്ത നിറമാണ്. പൂവന്റെ നെട്ടി തൊട്ട് പിൻകഴുത്തുൾപ്പെടെ നല്ല ചുവപ്പുനിറമായിരിക്കും. കൊക്കിനു താഴെ താടിക്കു മുകളിലായി ഒരു ചുവന്ന വരയും കാണാം. പിടയ്ക്ക് പിടലിയിൽ മാത്രമേ ചുവപ്പു നിറം കാണുകയുള്ളൂ.കാക്കയെ പോലെ പറക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് കാക്ക മരംകൊത്തി എന്ന പേര് കിട്ടിയത്. ജോഡികളായിട്ടാണ് ഇരതേടാനിറങ്ങുന്നത്. മനുഷ്യരിൽ നിന്നും മറ്റ് ജീവികളിൽ നിന്നും ഒതുങ്ങിക്കഴിയാൻ കാക്ക മരംകൊത്തിയ്ക്ക് പ്രത്യേക സാമർഥ്യമുണ്ട്. കാട്ടുനിവാസിയായ ഈ മരംകൊത്തിയെ തിരിച്ചറിയുക അവയുടെ കീ..കീ..കീ എന്ന ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്.
[തിരുത്തുക] അവലംബം
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- ↑ BirdLife International (2008). Dryocopus javensis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 2 Oct 2009.
|
||||||||