കഷണ്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| കഷണ്ടി | |
| വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
| അൺമാതൃക കഷണ്ടിയുള്ള ഒരു പുരുഷൻ | |
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 | L65.9 |
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 | 704.0 |
| രോഗവിവരസംഗ്രഹ കോഡ് | 14765 |
| വൈദ്യവിഷയശീർഷക കോഡ് | D000505 |
സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയിൽ, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് കഷണ്ടി. ഇതിന്റെ ഏറ്റവും സാധാരണമായ പ്രത്യക്ഷം, തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന ആൺ മാതൃക കഷണ്ടി (androgenic alopecia) ആണ്. മനുഷ്യരിൽ, പ്രായപൂർത്തിയായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. വ്യാപ്തിയിലും രൂപത്തിലും വ്യത്യസ്ഥമായ ഇനം കഷണ്ടികളുണ്ട്; ശിരസിന്റെ കുറേ ഭാഗത്തെ മാത്രം മുടി നഷ്ടപ്പെടുന്ന ആൺ, പെൺ മാതൃക കഷണ്ടികൾ, മുഴുവൻ ശിരസിനേയും ബാധിക്കുന്ന സമ്പൂർണ്ണ ശിരോ കഷണ്ടി (alopecia totalis), ശരീരത്തിലെ മുഴുവൻ രോമവും നഷ്ടപ്പെടുന്ന സർവാംഗ കഷണ്ടി (alopecia universalis) എന്നിവ കഷണ്ടിയുടെ അവസ്ഥാഭേദങ്ങളും മാതൃകകളുമാണ്.