കശ്മീര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കശ്മീര്‍ ഭൂപടം

ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ്‍് കശ്മീര്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ നാടുകളുമായി അതിര്‍ത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാണ്‍്. ഇന്ന് ഇന്ത്യന്‍ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു.താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. പര്‍വത നിരകളാല്‍ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

The Instrument of Accession (Jammu and Kashmir) കാശ്മീര്‍ മഹാരാജാവ് ഹരിസിങ് കാശ്മീര്‍ സംസ്ഥാനം ഇന്ത്യക്ക് നല്‍കുന്നതായി നല്‍കിയ മുഖപത്രം

ഇന്ത്യ-പാകിസ്ഥാന്‍ വിഭജനകാലത്ത് കാശ്മീര്‍ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കാശ്മീര്‍ എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഗവണ്‍ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്ഥാന്‍ പരാജിതരായി. ഇതിനെ തുടര്‍ന്ന് പാകിസ്ഥാനിനെ മുസ്ലീം തീവ്രവാദികള്‍ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരില്‍ ഇളക്കിവിടുകയും തീവ്രവാദി സംഘടകള്‍ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകള്‍ നടത്തുകയും ചെയ്തു. 1985 സിയാച്ചിനില്‍ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്ഥാന്‍ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കില്‍ എത്തുകയും ചെയ്തു. അതിനുശേഷം 1999ല്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും കാര്‍ഗിലില്‍ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തില്‍ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്ഥാന്‍ സേനയെ തുരത്തി ഓടിക്കുകയും കാര്‍ഗില്‍ കീഴടക്കുകയും ചെയ്തു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

[തിരുത്തുക] കശ്മീര്‍ ഇന്ന്

കാശ്മീര്‍ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടേതാണ് എന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് കാശ്മീര്‍ നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു ചെറീയ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്നു. പാകിസ്ഥാന്‍ ഭരണകൂടത്തിന്‍് നേരിട്ട് സ്വാധീനമില്ലാത്ത[അവലംബം ചേര്‍ക്കേണ്ടതുണ്ട്] മേഖലയാണത്. പാകിസ്ഥാന്‍ നാണയവും പട്ടാളവും മാത്രമാണ്‍് അവിടെ പാകിസ്ഥാനിന്റെ നിയന്ത്രണത്തിലുള്ളത് . സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉല്‍ ഹഖിന്റെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍കാരിന്‍് ഭരണപരമായി ആസാദ് കശ്മീരില്‍ ഒരു സ്വാധീനവും ഇല്ല എന്നതാണ്‍് സത്യം. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

ചൈനയും കശ്മീരിന്റെ ഒരു ഭാഗം പിടിച്ച് വെച്ചിരിക്കുന്നു. ഇന്ത്യയുടെ കൈവശമുള്ള ഭാഗമാണ്‍് ജമ്മുവും, താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍.

* വെള്ള നിറം‍ - ഇന്ത്യന്‍ കശ്മീര്‍
* കാവി നിറം‍ - ആസാദ് കശ്മീര്‍
* ഇളം പച്ച നിറം -പാകിസ്ഥാന്‍ കശ്മീര്‍
* മഞ്ഞ നിറം - ചൈനാ കശ്മീര്‍
* മൈലാഞ്ചി നിറം - പാകിസ്ഥാന്‍ ചൈനക്ക് നല്‍കിയ സ്ഥലം
കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥ.
കൈവശം പ്രദേശം ജനസംഖ്യ  % മുസ്ലിം  % ഹിന്ദു  % ബുദ്ധ മതം‍  % മറ്റുള്ളവര്‍
ഇന്ത്യ ജമ്മു ~3 മില്യണ്‍ 30% 66% 4%
ലഡാക് ~0.25 മില്യണ്‍ 49% 50% 1%
താഴ്വര ~4 മില്യണ്‍ 95% 4%
പാകിസ്ഥാന്‍ വടക്ക് പ്രദേശം ~0.9 മില്യണ്‍ 99%
പി.ഒ.കെ (ആസാദ് കശ്മീര്‍)‍ ~2.6 മില്യണ്‍ 99%
ചൈന അക്ഷായ് ചിന്‍
Statistics from the BBC In Depth report

[തിരുത്തുക] ഭൂമിശാസ്ത്രം

കശ്മീരിന്റെ ഭൂരിഭാഗവും അതായത് ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീര്‍ താഴ്വരയാണ്. 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. താഴ്വരക്ക് തെക്കും പടിഞ്ഞാറുമായി പിര്‍ പഞ്ചാല്‍ മലനിരകളും, വടക്കും കിഴക്കുമായി ഹിമാദ്രിയും സ്ഥിതിചെയ്യുന്നു. കശ്മീരിന്റെ ഏതാണ്ട് തെക്കുഭാഗത്തായാണ് താഴ്വര സ്ഥിതി ചെയ്യുന്നത്.

ശ്രീനഗറാണ്‌ കശ്മീര്‍ താഴ്വരയിലെ പ്രധാന പട്ടണം. മരത്തില്‍ നിര്‍മ്മിച്ച് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങള്‍ ശ്രീനഗറില്‍ കാണാം. താഴ്വരക്കു പുറമേ ജനവാസമുള്ള പ്രദേശങ്ങള്‍ വടക്കുള്ള ഗില്‍ഗിത് താഴ്വരയും സിന്ധൂ ഇടുക്കും (indus gorge) മാത്രമാണ്.

വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീര്‍ താഴ്വരയിലേക്ക് പ്രവേശിക്കുന്നത്. പിര്‍ പഞ്ചാല്‍ മലനിരകളിലുള്ള ബനിഹാല്‍ ചുരത്തിലൂടെ ജമ്മുവില്‍ നിന്നും, ബാലകോട്ട് ചുരം വഴി പാകിസ്താനില്‍ നിന്നും, കാരകോറം ചുരം വഴി ചൈനയില്‍ നിന്നും കശ്മീര്‍ താഴ്വരയില്‍ പ്രവേശിക്കാം. ബനിഹാല്‍ ചുരം ആദ്യകാലത്ത് തണുപ്പുകാലത്ത് മഞ്ഞുമൂടി യാത്രായോഗ്യമല്ലാതാകുമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇവിടെ നിര്‍മ്മിക്കപ്പെട്ട തുരങ്കം മൂലം ചുരം എല്ലാക്കാലത്തും ഉപയോഗയോഗ്യമായി മാറി[1]‌. ജവഹര്‍ തുരങ്കം എന്നാണ് ഈ തുരങ്കത്തിന്റെ പേര്.

കശ്മീര്‍ താഴ്വരയില്‍ ധാരാളം തടാകങ്ങളുണ്ട്. ഇതില്‍ ഏറ്റവും വലുത് ദല്‍ തടാകമാണ്. ഝലത്തിനു പുറമേ ധാരാളം ചെറിയ അരുവികളും താഴ്വരയിലുണ്ട്[1].

[തിരുത്തുക] കാലാവസ്ഥ

തണുപ്പുകാലത്ത് കശ്മീര്‍ താഴ്വരയിലെ താപനില -1°C വരെയെത്തുന്നു. വേനല്‍ക്കാലത്ത് ഇത് 24°C വരെ ഉയരാറുണ്ട്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇവിടെ മഴയുണ്ടാകുന്നു. ഇതിനു പുറമേ മഞ്ഞുകാലത്ത് ഹിമപാതവും സാധാരണമാണ്‌[1].

[തിരുത്തുക] വൃക്ഷങ്ങള്‍

കശ്മീര്‍ താഴ്വര വൃക്ഷങ്ങള്‍ ധാരാളം വളരുന്നയിടമാണ് ഝലത്തിന്റെ വൃഷ്ടിപ്രദേശത്തെ ചതുപ്പുനിലത്ത് വില്ലോ മരങ്ങള്‍ വളരുന്നു. വില്ലോ, ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന മരമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വോള്‍നട്ട് (അക്രൂഡ്) മരങ്ങള്‍ വളരുന്നു. കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ ബിര്‍ച്ച് മരങ്ങള്‍ നിറഞ്ഞ കാടുകളാണ്. തടി ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന ഉല്‍പ്പന്നമാണ്[1].

[തിരുത്തുക] കൃഷി

കശ്മീരികളില്‍ ഭൂരിഭാഗവും കൃഷിക്കാരാണ്. നദികളുടേയും വലിയ അരുവികളുടേയും കരയില്‍ നെല്‍പ്പാടങ്ങള്‍ കാണാം. കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചെരുവുകള്‍ തട്ടുതട്ടാക്കി നെല്‍കൃഷി നടത്തുന്നു. ഇവിടങ്ങളില്‍ maize ആണ് പ്രധാനകൃഷി. വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തിബറ്റന്‍ ബാര്‍ലിയുടെ കടുത്ത ഒരു വകഭേദമാണ് കൃഷി. മറ്റു വിളകള്‍ ഈയിടങ്ങളില്‍ കൃഷിക്ക് യോഗ്യമല്ല[1].

അരിക്കു പുറമേ പഴങ്ങള്‍, പച്ചക്കറികള്‍, പുകയില തുടങ്ങിയവയും കശ്മീരിലെ പ്രധാന കൃഷികളാണ്. നദീതീരങ്ങളിലെ ചതുപ്പില്‍ വില്ലോ വൃക്ഷങ്ങള്‍ നട്ട് നികത്തിയെടുക്കുന്ന പ്രദേശങ്ങളാണ് ഈ കൃഷികള്‍ക്കായി ഉപയോഗിക്കുന്നത്[1]. കുങ്കുമപൂവും ഇവിടെ കൃഷിചെയ്യുന്നുണ്ട്.

[തിരുത്തുക] ഒഴുകുന്ന തോട്ടങ്ങള്‍

കശ്മീരിലെ ഒരു പ്രത്യേകതയും ആകര്‍ഷണവുമാണ് ഒഴുകുന്ന തോട്ടങ്ങള്‍. ഒര്‍ ചങ്ങാടം നിര്‍മ്മിച്ച് അതിനു മുകളില്‍ മണ്ണും ചവറും ഇട്ടാണ് ഈ തോട്ടങ്ങള്‍ തയാറാക്കുന്നത്. ഇതിനു മുകളില്‍ തക്കാളി, മത്തന്‍, വെള്ളരി, പുകയില തുടങ്ങിയവ കൃഷി ചെയ്യുന്നു. ഈ തോട്ടങ്ങള്‍ തടാകങ്ങളുടെ ആഴം കുറഞ്ഞയിടങ്ങളില്‍ കെട്ടിയിടുന്നു.

ഒഴുകുന്ന തോട്ടങ്ങള്‍ക്കു പുറമേ താമരയുടെ വിത്തും വാട്ടര്‍ ചെസ്റ്റ്നട്ട് (water chestnut) എന്നിവയും തടാകങ്ങളില്‍ നിന്നും ഇവിടുത്തുകാര്‍ ഭക്ഷണമാക്കുന്നു. ചെറിയ ആപ്പിളിന്റെ രുചിയാണ് വാട്ടര്‍ ചെസ്റ്റ് നട്ടിനുള്ളത്[1].

[തിരുത്തുക] പഴങ്ങളും മറ്റു കൃഷികളും

രുചികരമായ പഴങ്ങള്‍ക്കും കശ്മീര്‍ പേരുകേട്ടതാണ്. ഇവിടത്തെ കാലാവസ്ഥ, ആപ്രിക്കോട്ട്, ആപ്പിള്‍, വീഞ്ഞുമുന്തിരി, വാള്‍നട്ട് എന്നിവക്ക് വളരെ യോജിച്ചതാണ്. നേരിട്ട് ഭക്ഷിക്കുന്നതിനു പുറമേ വാള്‍നട്ടില്‍ നിന്നും എടുക്കുന്ന എണ്ണ തദ്ദേശീയര്‍ വിളക്കുകളില്‍ ഇന്ധനമായും ഭക്ഷണം പാകം ചെയ്യുന്നതിനു ഉപയോഗിക്കുന്നു.

കശ്മീരികള്‍ ക്രൊകൂസില്‍ (crocuse) നിന്ന് ചായത്തിനായുള്ള കുങ്കുമം നിര്‍മ്മിക്കുന്നു. കറുപ്പിന്റേയും ചെറിയ രീതിയിലുള്ള കൃഷിയും ഇവിടെയുണ്ട്[1].

[തിരുത്തുക] കന്നുകാലികള്‍

തങ്ങളുടെ തോട്ടങ്ങളില്‍ കൃഷി ചെയ്യുന്നതിനു പുറമേ കശ്മീരികള്‍ ആടുമാടുകളെ വളര്‍ത്തുകയും ചെയ്യുന്നുണ്ട്. തണുപ്പുകാലത്ത് ഈ മൃഗങ്ങള്‍ വീടിനടിയിലുള്ള തൊഴുത്തുകളിലായിരിക്കും വസിക്കുന്നത്. ഇത് അവയെ തണുപ്പില്‍ നിന്നും രക്ഷിക്കുന്നതിനു പുറമേ അതിനു മുകളില്‍ താമസിക്കുന്ന ഉടമക്ക് ചൂട് ലഭിക്കുന്നതിനും ഉതകുന്നു. വേനല്‍ക്കാലങ്ങളില്‍ ഇവയെ പുറത്ത് മേയാനിറക്കുന്നു[1].

[തിരുത്തുക] വ്യവസായം

കമ്പിളിവ്യവസായം കശ്മീരിലെ പ്രധാനപ്പെട്ട ഒരു വ്യവസായമാണ് ഏതാണ്ട് രണ്ടര ലക്ഷം കശ്മീരികള്‍ ഈ വ്യവസായത്തെ ആശ്രയിക്കുന്നു. പുതപ്പുകള്‍, പരവതാനികള്‍ തുടങ്ങിയവ ശ്രീനഗറിലെ നിര്‍മ്മാണശാലകളിലു, കുടില്‍ വ്യവസായമായി ചുറ്റുവട്ടങ്ങളിലും നിര്‍മ്മിക്കുന്നു.

കശ്മീരിലെ കനമുള്ള കൈത്തറീ പരവതാനികള്‍ അതിന്റെ ഗുണത്തിലും, ചിത്രപ്പണിയിലും, നിറത്തിലും മറ്റും പ്രശസ്തമായ പേര്‍ഷ്യന്‍ പരവതാനിയോട് കിടപിടിക്കുന്നു. ഇതിനുപയോഗിക്കുന്ന നിറങ്ങള്‍, ചെടികളില്‍ നിന്നും മറ്റു പ്രകൃതിദത്തമായി തദ്ദേശീയമായി നിര്‍മ്മിക്കുന്നതാണ്. ഇവിടെ നിര്‍മ്മിക്കുന്ന ഗഭ എന്നുവിളിക്കുന്ന ഒരു തരം തുണി, പരവതാനിനിര്‍മ്മാണത്തില്‍ മിച്ചം വരുന്ന കമ്പിളി ഉപയോഗിച്ചു നിര്‍മ്മിക്കുന്നതാണ്. ഇത് കനം കുറഞ്ഞതും ഫെല്‍റ്റ് പോലെയുള്ളതുമാണ്‌. കശ്മീരികള്‍ ഇവ കിടപ്പുമുറികളില്‍ നിലത്ത് വിരിക്കുന്നതിന് ഉപയോഗിക്കുന്നു.

കശ്മീരിലെ തുകലും തുകലുല്‍പ്പന്നങ്ങളും വളരെ പേരുകേട്ടതാണ്. പട്ട്, കരകൌശലവസ്തുക്കള്‍, മരത്തിലുള്ള കൊത്തുപണികള്‍ തുടങ്ങിയവ ഇവിടത്തെ മറ്റു വ്യവസായങ്ങളാണ്‌.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 186-193. 
"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B6%E0%B5%8D%E0%B4%AE%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം