കവാടം:ഭൗതികശാസ്ത്രം/2010 തിരഞ്ഞെടുത്ത ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവിടെ പ്രദർശിപ്പിക്കുന്ന ലേഖനങ്ങൾ കവാടം ഭൗതികശാസ്ത്രത്തിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ കലവറയാണ്.

കവാടത്തിന്റെ പൂമുഖത്ത് ഇവ പ്രദർശിപ്പിക്കുന്നു.


ഈ താൾ നേരിട്ട് തിരുത്താതെ ഓരോ ലേഖനത്തിന്റെയും താഴെയുള്ള തിരുത്തുക എന്ന കണ്ണി തിരുത്തുന്നതിനായി ഉപയോഗപ്പെടുത്തുക.


സെപ്റ്റംബർ

കൽ‌പന ചൗള
കൽ‌പന ചൗള

കൽപന ചൗള

(Kalpana Chawla,ജൂലൈ 1, 1961 - ഫെബ്രുവരി 1, 2003)

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ്. ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വമെടുത്ത കൽപന, 2003 - ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു. 1997ലും നാസയുടെ ബഹിരാകാശ യാത്രയിൽ അംഗമായിരുന്നു. ഹരിയാനയിലെ കർണാലിലാണ് കൽപന ജനിച്ചത്. കാശകൌതുകങ്ങളോടുള്ള അദമ്യമായ അഭിനിവേശമായിരുന്നു മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽപനയെ പ്രേരിപ്പിച്ചത്. ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലെത്തിയ കൽപന ആർളിംഗ്‌ടണിലെ ടെക്സാസ് സർവ്വകലാശാലയിൽ ചേർന്നു. 1984-ൽ എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 1986-ൽ സയൻസിൽ രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കി. 1988-ൽ കൊളറാഡോ സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും(പി‌എച്ച്‌ഡി). അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു.

പ്രധാന ലേഖനം: കൽപന ചൗള

തിരുത്തുക


ഒക്ടോബർ

കാന്തികക്ഷേത്രത്തിന്റെ സാന്നിധ്യത്തിൽ വൃത്താകാരപാതയിൽ ചലിക്കുന്ന ഇലക്ട്രോണുകൾ
കാന്തികക്ഷേത്രത്തിന്റെ സാന്നിധ്യത്തിൽ വൃത്താകാരപാതയിൽ ചലിക്കുന്ന ഇലക്ട്രോണുകൾ

ഇലക്ട്രോൺ

ഋണചാർജ്ജുള്ള ഒരു ഉപാണവകണമാണ്‌ ഇലക്ട്രോൺ. ആന്തരഘടനയൊന്നുമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇതിനെ മൗലികകണങ്ങളിലൊന്നായി കണക്കാക്കുന്നു. ഇലക്ട്രോണിന്റെ നിശ്ചലപിണ്ഡം പ്രോട്ടോണിന്റേതിന്‌ 1836-ൽ ഒരു ഭാഗം മാത്രമാണ്‌. സ്പിൻവില പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ (ħ) പകുതിയായതിനാൽ ഇലക്ട്രോൺ ഒരു ഫെർമിയോൺ ആണ്‌. ഇലക്ട്രോണിന്റെ പ്രതികണമായ പോസിട്രോൺ വിപരീത ചാർജ്ജുകളുള്ളതും മറ്റുതരത്തിൽ സമാനമായതുമായ കണമാണ്‌. ഇലക്ട്രോണും പോസിട്രോണും തമ്മിൽ ഘട്ടനം നടക്കുകയാണെങ്കിൽ അവ വിസരിതമാവുകയോ കൂടിച്ചേർന്ന് ഗാമ രശ്മികൾ പുറപ്പെടുവിച്ച് ഇല്ലാതാവുകയോ ചെയ്യാം. ഒന്നാം തലമുറയിലെ ലെപ്റ്റോണുകളായ ഇലക്ട്രോണുകൾ ഗുരുത്വാകർഷണം, വിദ്യുത്കാന്തികബലം, ദുർബല അണുകേന്ദ്രബലം എന്നിവ വഴി പ്രതിപ്രവർത്തിക്കുന്നു. എല്ലാ ദ്രവ്യത്തെയും പോലെ ഇലക്ട്രോണുകളും ക്വാണ്ടം സ്വഭാവമായ കണികാ-തരംഗ ദ്വൈതസ്വഭാവം പ്രകടിപ്പിക്കുന്നു. അതിനാൽ അവയ്ക്ക് മറ്റ് കണങ്ങളുമായി ഘട്ടനം നടത്താനും പ്രകാശത്തെപ്പോലെ വിഭംഗനത്തിന്‌ വിധേയമാകാനും സാധിക്കുന്നു.

പ്രധാന ലേഖനം: ഇലക്ട്രോൺ

തിരുത്തുക


നവംബർ

ഹബിൾ ബഹിരാകാശ ദൂരദർശിനി
ഹബിൾ ബഹിരാകാശ ദൂരദർശിനി

ഹബിൾ ബഹിരാകാശ ദൂരദർശിനി

ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി. എഡ്വിൻ ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓർമ്മക്കായാണ് ഈ ദൂരദർശിനിക്ക് ഹബിൾ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.1990-ൽ നടന്ന ഹബിളിന്റെ വിക്ഷേപണത്തോടു കൂടി ജ്യോതിശാസ്ത്രചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ഉപകരണം ജ്യോതിശാസ്ത്രജ്ഞർക്കു ലഭിച്ചു.15 വർഷമാണ്‌ ആയുസ്സ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നും നാസയുടെ അഭിമാനസ്തംഭമായി സ്തുത്യർഹമായ സേവനം ഹബിൾ കാഴ്ചവക്കുന്നതോടൊപ്പം ലോകത്തുള്ള ആർക്കും ഉപയോഗിച്ചു നോക്കാവുന്ന തരത്തിൽ നാസ അതിനെ പൊതുസ്വത്താക്കുകയും ചെയ്തു.

തിരുത്തുക


ഡിസംബർ

സൂര്യപ്രകാശത്തിൽ തിളങ്ങുന്ന മേഘം

പ്രകാശം

മനുഷ്യനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന, ഏതാണ്ട് 400 മുതൽ 700 നാനോമീറ്റർ തരംഗദൈർഘ്യമുള്ള വിദ്യത്കാന്തിക പ്രസരണങ്ങളാണ്‌ പ്രകാശം അല്ലെങ്കിൽ ദൃശ്യപ്രകാശതരംഗം. ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ വിദ്യുത്കാന്തികസ്പെക്ട്രത്തെ മുഴുവൻ സൂചിപ്പിക്കുന്നതിനും ഈ പദം ഉപയോഗിക്കാറുണ്ട്. നമ്മുടെ കണ്ണിനു തിരിച്ചറിയാൻ പറ്റുന്ന ഏക വിദ്യുത്കാന്തികതരംഗമാണ്‌ ദൃശ്യപ്രകാശം. വിദ്യുത്കാന്തികവർണ്ണരാജിയിലെ വളരെ ചെറിയൊരു ഭാഗം മാത്രമാണു ദൃശ്യപ്രകാശം എങ്കിലും ഇതിന്റെ സഹായത്തോടെയാണ് മറ്റെല്ലാ തരംഗങ്ങളുടേയും പഠനം മനുഷ്യൻ നടത്തുന്നത് . ഇക്കാരണങ്ങളാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിദ്യുത്കാന്തികതരംഗം ആണു ദൃശ്യപ്രകാശം. ഫോട്ടോണുകൾ എന്ന മൗലിക കണങ്ങൾ കൊണ്ടാണ്‌ പ്രകാശം നിർമ്മിച്ചിരിക്കുന്നത്. പ്രകാശം ഒരേ സമയം തന്നെ കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം കാണിക്കുന്നു. പ്രകാശത്തിന്റെ ഈ സ്വഭാവ സവിശേഷതയെ ദ്വൈതസ്വഭാവം എന്ന് പറയുന്നു. പ്രകാശത്തെക്കുറിച്ചുള്ള പഠനത്തിന്‌, പ്രകാശശാസ്ത്രം (ഒപ്ടിക്സ്) എന്ന് പറയുന്നു. ഭൗതികശാസ്ത്രത്തിലെ ഒരു പ്രധാന പഠനമേഖലയാണിത്.

പ്രധാന ലേഖനം: പ്രകാശം

തിരുത്തുക