കവാടം:ക്രിക്കറ്റ്/നിങ്ങൾക്കറിയാമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ മാസത്തെ നിങ്ങൾക്കറിയാമോ?

മാറ്റിയെഴുതുക  

2024 ഏപ്രിൽ മാസത്തിലെ നിങ്ങൾക്കറിയാമോ?

അടുത്തമാസത്തെ നിങ്ങൾക്കറിയാമോ?

മാറ്റിയെഴുതുക  

2011 ജനുവരിയിലെ നിങ്ങൾക്കറിയാമോ?

കഴിഞ്ഞവ

മാറ്റിയെഴുതുക  

2010 നവംബറിലെ നിങ്ങൾക്കറിയാമോ?

... മുൻ ഇംഗ്ലണ്ട് നായകൻ ഡഗ്ലസ് ജാർഡിൻ വിവിധ വർണ്ണത്തിലുള്ള ഹാർലെക്വിം എന്ന തൊപ്പി ധരിച്ചാണ് ബാറ്റ് ചെയ്തിരുന്നത്.
... ആൻഡി ലോയ്ഡിന്റെ ടെസ്റ്റ് ജീവിതം വെറും അര മണിക്കൂർ മാത്രമാണ് നീണ്ടു നിന്നത്.
... ഒരു ടെസ്റ്റ് സീരിസിൽ 300-ൽ കൂടുതൽ റൺസും 20 വിക്കറ്റും മൂന്ന് തവണ നേടിയിട്ടുള്ള ഏക ക്രിക്കറ്റർ വെസ്റ്റ് ഇൻഡീസിന്റെ ഗാരി സോബേഴ്സാണ്.
... ന്യൂസിലാൻഡിന്റെ ജെയിംസ് ഫ്രാങ്ക്ലിൻ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ ഹാട്രിക് നേടിയിട്ടുണ്ട്.

മാറ്റിയെഴുതുക  

2010 ഒക്ടോബറിലെ നിങ്ങൾക്കറിയാമോ?

... ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യം പുറത്തായ വ്യക്തി ഓസ്ട്രേലിയയുടെ നാറ്റ് തോംസണാണ്.
... ഓസ്ട്രേലിയയുടെ ബ്രാഡ്മാനെ നേരിടാനാണ്‌ ബോഡിലൈൻ ബൗളിങ് രൂപീകരിച്ചത്.
... 1983 ലോകകപ്പിൽ സെമി ഫൈനലിലും ഫൈനലിലും കളിയിലെ കേമനായത് മൊഹീന്ദർ അമർനാഥ് ആണെന്ന്.
... ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനക്ക് എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് 1964ലാണെന്ന്.

മാറ്റിയെഴുതുക  

2010 സെപ്റ്റംബറിലെ നിങ്ങൾക്കറിയാമോ?

... ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ പന്ത് എറിഞ്ഞത് ഇംഗ്ലണ്ടിന്റെ ആൽഫ്രഡ് ഷായാണ്‌.
... ടെസ്റ്റിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയിട്ടുള്ളത് ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കറാണ്‌. മൂന്നാം സ്ഥാനം ഇന്ത്യയുടെ തന്നെ രാഹുൽ ദ്രാവിഡിനും.
... സുനിൽ ഗവാസ്കറിനെ ഏറ്റവും കൂടുതൽ തവണ ടെസ്റ്റ് ക്രിക്കറ്റിൽ പുറത്താക്കിയിട്ടുള്ളത് ഇംഗ്ലണ്ടിന്റെ ഡെറെക് അണ്ടർ‌വുഡാണ്‌ 12 തവണ.
... ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ സ്റ്റമ്പിങ്ങ് നടത്തിയിട്ടുള്ള വിക്കറ്റ് കീപ്പർ ശ്രീലങ്കയുടെ രൊമേഷ് കലുവിതരണയാണ്‌ 75 തവണ.

മാറ്റിയെഴുതുക  

2010 ഓഗസ്റ്റിലെ നിങ്ങൾക്കറിയാമോ?

.. ടെസ്റ്റിൽ ഒറ്റ ദിവസം കൊണ്ട് ഒരു ട്രിപ്പിൾ സെഞ്ച്വറി നേടിയത് ഓസ്ട്രേലിയക്കാരനായ ബ്രാഡ്മാനാണ്‌. 1930ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ 309 റൺസ് നേടി.
.. നൂറ് ടെസ്റ്റുകൾ കളിക്കുന്ന ആദ്യ ക്രിക്കറ്റർ ഇംഗ്ലണ്ടിന്റെ കോളിൻ കൗഡ്രിയാണ്‌.
.. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ ആദ്യമായി നാനൂറിൽ കൂടുതൽ റൺസ് നേടുന്ന ക്രിക്കറ്റർ ഇംഗ്ലണ്ടിന്റെ ആർക്കീ മക്ലാരനാണ്‌.
.. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കെതിരെ ഒരിന്നിം‌ഗ്സിൽ 150 റൺസിൽ കൂടുതൽ നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ ഓസ്ട്രേലിയയുടെ സ്റ്റീവ് വോയും, ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കറും മാത്രമാണ്‌.

മാറ്റിയെഴുതുക  

2010 ജൂലൈയിലെ നിങ്ങൾക്കറിയാമോ?

..ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിലും(16) ഒരു മത്സരത്തിലും(20) ഏറ്റവും കൂടുതൽ സിക്സറുകളടിച്ചത് സൈമണ്ട്സാണ്‌.
..ഏറ്റവും കൂടുതൽ തവണ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടിയിട്ടുള്ളത് ഇന്ത്യയാണ്‌, അഞ്ച് തവണ.
..ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരൻ വെസ്റ്റ് ഇൻഡീസിന്റെ ജോർജ്ജ് ഹെഡ്ലെയാണ്‌.
..വെസ്റ്റ് ഇൻഡിസിനു വേണ്ടി ടെസ്റ്റിൽ ആദ്യ പന്ത് നേരിട്ടത് ജോർജ്ജ് ചലെനൊറാണ്‌.

മാറ്റിയെഴുതുക  

2010 ജൂണിലെ നിങ്ങൾക്കറിയാമോ?

.. ഒരു ടെസ്റ്റു മത്സരത്തിൽ രണ്ടു തവണ ഹാട്രിക്ക് നേടുന്ന ആദ്യ താരം ഓസ്ട്രേലിയയുടെ ജിമ്മി മാത്യൂസാണ്‌.
.. ഒരു അന്താരാഷ്ട്ര മത്സരത്തിൽ പന്ത് കൈ കൊണ്ട് പിടിച്ചതിനാൽ ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാൻ ദക്ഷിണാഫ്രിക്കയുടെ റസ്സൽ എൻഡീനാണ്‌.
..ആദ്യമായി ഒരുമിച്ചു ടെസ്റ്റ് കളിക്കുന്ന ഇരട്ട സഹേദരങ്ങൾ ഓസ്ട്രേലിയയുടെ സ്റ്റീവ് വോയുടെയൂം, മാർക്ക് വോയുമാണ്‌, ഇവർ ഒരുമിച്ച് 108 ടെസ്റ്റ്കൾ കളിച്ചിട്ടുണ്ട്.
..കറുത്ത വർഗ്ഗക്കാരനായ ആദ്യ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ചാൾസ് ല്ലെവെല്ല്യനാണ്‌.

മാറ്റിയെഴുതുക  

2010 മേയിലെ നിങ്ങൾക്കറിയാമോ?

.. ആകെ 585 സിക്സറുകൾ ഐ പി എല്ലിന്റെ മൂന്നാം പാദത്തിൽ അടിച്ചു. അദ്യ ഐ പി ഏല്ലുമായി(623) താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്‌.

.. ടെസ്റ്റ് ക്രികറ്റിൽ രണ്ട് ഇന്നിംഗ്സിലുമായി ഏറ്റവും കൂടുതൽ തവണ ഉയർന്ന സ്കോർ നേടിയത് ഇംഗ്ലണ്ടിന്റെ ബാരിംഗ്ടൺ ആണ്‌ 9 തവണ. ഇന്ത്യയ്ക്ക് വേണ്ടി ഈ നേട്ടം കൈവരിച്ചത് രാഹുൽ ദ്രാവിഡാണ്‌ 8 തവണ

..ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയിട്ടുള്ളത് ശ്രീലങ്കയുടെ സനത് ജയസൂര്യയാണ്‌, ജയസൂര്യയുടെ പേരിൽ 6 സെഞ്ച്വറികളുണ്ട്.

.. ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റണ്ണുകളെടുത്ത ബാറ്റ്സ്മാൻ ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച് ആണ്‌.

മാറ്റിയെഴുതുക  

2010 ഏപ്രിലിലെ നിങ്ങൾക്കറിയാമോ?

..ഇന്ത്യയുടെ സുനിൽ ഗവാസ്കറും ബംഗ്ലാദേശിന്റെ ഹന്നാൻ സർക്കാരും മൂന്ന് തവണ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ പന്തിൽ തന്നെ പുറത്തായിട്ടുണ്ട്.

..ഡേവിഡ് ഷെപ്പേർഡാണ്‌ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ളത്. 46 തവണ.

..ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട ബാറ്റ്സ്മാൻ ന്യൂസിലൻഡ്കാരനായ ഗ്ലെൻ ടർണ്ണർ ആണ്‌. അദ്ദേഹം 201 പന്തുകൾ നേരിട്ടു.