കള്ളിച്ചെല്ലമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കള്ളിച്ചെല്ലമ്മ | |
|---|---|
| സംവിധാനം | പി. ഭാസ്കരൻ |
| നിർമ്മാണം | ശോഭന പരമേശ്വരൻ നായർ |
| രചന | ജി. വിവേകാനന്ദൻ |
| അഭിനേതാക്കൾ | |
| സംഗീതം | കെ. രാഘവൻ |
| ഗാനരചന | പി. ഭാസ്കരൻ |
| ഛായാഗ്രഹണം | യു. രാജഗോപാൽ ബെഞ്ചമിൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| സ്റ്റുഡിയോ | രൂപവാണി |
| വിതരണം | വിമല ഫിലിംസ് റിലീസ് |
| റിലീസിങ് തീയതി | 1969 ഓഗസ്റ്റ് 22 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1969-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കള്ളിച്ചെല്ലമ്മ. ഷീലയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീർ, മധു, കെ.പി. ഉമ്മർ, അടൂർ ഭാസി തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ജി. വിവേകാനന്ദനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കള്ളിച്ചെല്ലമ്മയിലെ അഭിനയത്തിന് നടി ഷീലയ്ക്ക് 1969-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.[1]
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- പ്രേംനസീർ
- ഷീല
- കെ.പി. ഉമ്മർ
- മധു
- അടൂർ ഭാസി
- ശങ്കരാടി
- വീരൻ
- കോട്ടയം ശാന്ത
- എം.എൽ. സരസ്വതി
- അടൂർ ഭവാനി
- ജേസി
- പറവൂർ ഭരതൻ
- മീനാകുമാരി
- ഖദീജ
- പാലാ തങ്കം
- നബീസ
- കുട്ടൻപിള്ള
- മാസ്റ്റർ പ്രമോദ്
- രാധാകൃഷ്ണൻ
- കെ.പി. പിള്ള
- കെ.പി. അബ്ബാസ്
- ലത്തീഫ്
- തോമസ് മാണി
ഗാനങ്ങൾ [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പി. ഭാസ്കരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ. രാഘവൻ.
| # | ഗാനം | ഗായകർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "അശോകവനത്തിലെ" | കമുകറ പുരുഷോത്തമൻ, ബി. വസന്ത | ||
| 2. | "കാലമെന്ന കാരണവർക്കു" | സി.ഒ. ആന്റോ, പി. ലീല, ശ്രീതല, കോട്ടയം ശാന്ത | ||
| 3. | "കരിമുകിൽക്കാട്ടിലെ" | പി. ജയചന്ദ്രൻ | ||
| 4. | "മാനത്തെക്കായലിൻ" | കെ.പി. ബ്രഹ്മാനന്ദൻ | ||
| 5. | "ഉണ്ണിഗണപതിയെ (വേട്ടയ്ക്കു വേടന്റെ)" | എം.ജി. രാധാകൃഷ്ണൻ, സി.ഒ. ആന്റോ, കോറസ് |
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കള്ളിച്ചെല്ലമ്മ
- കള്ളിച്ചെല്ലമ്മ – മലയാളസംഗീതം.ഇൻഫോ