കളേഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കളേഴ്സ് | |
![]() |
|
| Branding | കളേഴ്സ് |
|---|---|
| രാജ്യം | |
| വെബ് വിലാസം | കളേഴ്സ് |
ഹിന്ദിയിലെ ഒരു സ്വകാര്യ ടെലിവിഷൻ ചാനലാണ് കളേഴ്സ്. വൈകോം 18 എന്ന കമ്പനിയാണ് ഈ ചാനലിൻറെ ഉടമ. 2008, ജൂലൈ 21-നാണ് ഈ ചാനൽ സംപ്രേക്ഷണം ആരംഭിച്ചത്[1]. തുടക്കം മുതൽ തന്നെ വ്യത്യസ്ത പരിപാടികൾ സംപ്രേക്ഷണം ചെയ്തതു വഴി ധാരാളം ജനശ്രദ്ധയാകർഷിക്കാനും, ചാനലുകളുടെ റേറ്റിംഗിൽ രണ്ടാം സ്ഥാനത്തെത്താനും ഈ ചാനലിനു സാധിച്ചു[2]. ഈ ചാനലിലെ ജനശ്രദ്ധയാകർഷിച്ച പരമ്പരകളായ ബാലിക വധു[3], ജയ് ശ്രീകൃഷ്ണ, റിയാലിറ്റി ഷോയായ ബിഗ് ബോസ്, തുടങ്ങിയ പരിപാടികൾ മൂലമാണ് ഈ നേട്ടം കൈവരിക്കാൻ കളേഴ്സ് ചാനലിന് സാധിച്ചത്.
