കളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിലനിന്നിരുന്ന ആയോധന വിദ്യകൾ അഭ്യസിപ്പിച്ചിരുന്ന സ്ഥലമാണ് കളരി. കളരികളിൽ മർമ്മവിദ്യകൾ കളരിപ്പയറ്റ് തുടങ്ങിയ പല അഭ്യാസങ്ങളും പഠിപ്പിച്ചിരുന്നു.കടത്തനാട്ടിലെ കളരികൾ ചരിചത്ര പ്രശസ്തം. കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് അഭിപ്രായമുണ്ട്. എം.ഡി. രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ കാണുന്നുമുണ്ട്. ഭാരതത്തിൽ ആയുധാഭ്യാസത്തിനും വ്യായാമത്തിനുമായി ഇത്തരം കേന്ദ്രങ്ങൾ പലപ്രദേശങ്ങളിലും നിലനിന്നിരുന്നതായും അവ പ്രാദേശികനാമങ്ങളിൽ അറിയപ്പെട്ടിരുന്നതായും കാണാം . സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട ഇത്തരം കേന്ദ്രങ്ങളെ അവയിലെ പരിശീലന സമ്പ്രദായങ്ങളുടേയും ആയോധനമുറകളുടേയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിലെ കളരികൾ വ്യത്യസ്തത പുലർത്തുന്നു .

[തിരുത്തുക] എഴുത്ത് കളരി

കേരളത്തിൽ പഴയകാലത്ത് കുട്ടികളെ എഴുത്ത്പഠിപ്പിച്ചിരുന്ന സ്ഥലങ്ങൾ.മണൽ നിലത്ത് വിരിച്ച് അതിൽ വിരലു കൊണ്ട് എഴുതി പഠിപ്പിക്കുന്നു.

[തിരുത്തുക] ഇതുകൂടി കാണുക

"http://ml.wikipedia.org/w/index.php?title=കളരി&oldid=1306294" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ