കല്‍ദായ സുറിയാനി സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെസ്തോറിയന്‍ സഭയായ അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ് കല്‍ദായ സുറിയാനി സഭ. പത്തൊമ്പതാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ഈ സഭയുടെ നിലവിലുള്ള മേലദ്ധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയാണ്. ഷിക്കാഗോ ആസ്ഥാനമായുള്ള പരിശുദ്ധ ദിനഹാ നാലാമന്‍ കാതോലിക്കോസാണ് ഇവരുടെ പാത്രിയര്‍ക്കീസ്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
കല്‍ദായ എന്ന പദത്തിന്റെ സുറിയാനി അര്‍ത്ഥം മന്ത്രവാദി, ഗണികന്‍ എന്നൊക്കെയാണെങ്കിലും ലത്തീനിലും മറ്റു യൂറോപ്യന്‍ ഭാഷകളിലും ഈ പദം സിറിയന്‍ ദേശീയതയെയും സിറിയന്‍ അല്ലെങ്കില്‍ അറമായിക് ഭാഷകളെയും (പ്രത്യേകിച്ച് ദാനിയേലിന്റെ പുസ്തകത്തിലെ ചില അദ്ധ്യായങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷാഭേദത്തെ) സൂചിപ്പിക്കാനാണ് ഉപയോഗിച്ചുപോന്നിരുന്നത്. 17ആം നൂറ്റാണ്ടില്‍ മൊസൂളിലെ മിഷനറിമാരില്‍നിന്ന് തുടങ്ങി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയന്‍ റീത്തുകളെ തമ്മില്‍ വേര്‍തിരിച്ചുസൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. പ്രസ്തുത കത്തോലിക്കര്‍ പൗരസ്ത്യ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികളെന്നും പാശ്ചാത്യ സുറിയാനി റീത്തുകാരെ നെസ്തോറിയന്മാരെന്നും വിളിച്ചുപോന്നു. എന്നാല്‍ നെസ്തോറിയന്‍ സഭാ വിശ്വാസികള്‍ തങ്ങളെ സുറിയാനിക്കാര്‍(സൂറായി) അല്ലെങ്കില്‍ വെറും ക്രിസ്ത്യാനികള്‍ എന്നൊക്കെ മാത്രം സൂചിപ്പിച്ചുപോന്നു. ഇവരെ ഈ അടുത്തകാലത്തായി, പ്രധാനമായും ആംഗ്ലിക്കന്മാരില്‍നിന്നു തുടങ്ങി, ചരിത്രപരമായി കൂടുതല്‍ ശരിയായ അസ്സീറിയന്‍ പൗരസ്ത്യ സഭ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ തുടങ്ങി.[1] ഈ അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ് കല്‍ദായ സുറിയാനി സഭ.
[തിരുത്തുക] ചരിത്രം
ഉദയംപേരൂര്‍ സൂനഹദോസിനുശേഷം കത്തോലിക്കാ സഭയുമായി പുനഃരൈക്യപ്പെട്ടവരില്‍ ചിലര്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് തങ്ങള്‍ക്കായൊരു നേതൃത്വത്തിന് ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഈ ഉദ്യമം നിരന്തരമായി പരാജയപ്പെട്ടതിന്റെ ഫലമായി 1814-ല്‍ തൃശ്ശൂരിലെ ചില നസ്രാണികള്‍ ടര്‍ക്കിയിലെ കൊണാക്ക് ആസ്ഥാനമാക്കി വാണിരുന്ന പൗരസ്ത്യസഭാ കാത്തോലിക്കാ പാത്രിയര്‍ക്കീസ് വാഴിച്ച ഒരു ബിഷപ്പിനെ ലഭിക്കാന്‍ ശ്രമം തുടങ്ങി. അന്തോനി തൊണ്ടനാട്ട് എന്ന അച്ചനെ മാര്‍ അബ്ദീശോ 1862-ല്‍ മെത്രാനായി വാഴിച്ചു. പുതുതായി വാഴിക്കപ്പെട്ട മെത്രാന്‍ 1882 മുതലാണ് മെത്രാപ്പോലീത്താ എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
[തിരുത്തുക] ഇന്ന്
കല്‍ദായ സുറിയാനി സഭയുടെ കീഴിലുള്ള മാര്‍ നഴ്സായി പ്രസ് അസ്സീറിയന്‍ പൗരസ്ത്യ സഭയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന (മിക്കപ്പോഴും "നെസ്തോറിയന്‍" എന്നു കണക്കാക്കപ്പെടുന്ന) പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നു. 1968-ല്‍ സ്ഥാനമേറ്റ മാര്‍ അപ്രേം മൂക്കനാണ് സഭയുടെ നിലവിലുള്ള മെത്രാപ്പോലീത്താ. സഭയുടെ ആസ്ഥാനം തൃശ്ശൂരും മെത്രാപ്പോലീത്തയുടെ ആസ്ഥാനപ്പള്ളി തൃശ്ശൂരില്‍ സ്ഥിതി ചെയ്യുന്ന മര്‍ത്താ-മറിയം കത്തീഡ്രലുമാണ്.
[തിരുത്തുക] കൂടുതല്‍ അറിവിന്
[തിരുത്തുക] അവലംബം
- മാര്‍ അപ്രേം മൂക്കന്‍, The Chaldean Syrian Church in India, (തൃശ്ശൂര്‍: മാര്‍ നഴ്സായി പ്രസ്, 1977).
- മെത്രാപ്പോലീത്താ മാര്‍ മൂക്കന്‍, Church of the East, (St. Thomas Christian Encyclopaedia, തൃശ്ശൂര്‍: 1973).

