കല്ലുവാഴ
| കല്ലുവാഴ Ensete superbum |
|
|---|---|
| Ensete superbum at the United States Botanic Garden | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Monocots |
| (unranked): | Commelinids |
| നിര: | Zingiberales |
| കുടുംബം: | Musaceae |
| ജനുസ്സ്: | Ensete |
| വർഗ്ഗം: | E. superbum |
| ശാസ്ത്രീയ നാമം | |
| Ensete superbum Roxb. (1814)[1] |
|
| പര്യായങ്ങൾ | |
|
|
വാഴ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് കല്ലുവാഴ (ശാസ്ത്രനാമം: Ensete superbum - എൻസെറ്റ സൂപ്പർബം). മൂസേസിയ കുടുംബത്തിൽപ്പെട്ട ഈ സസ്യം കാട്ടുവാഴ, മലവാഴ എന്നിങ്ങനെയും അറിയപ്പെടുന്നു.
ഉള്ളടക്കം |
വിവരണം [തിരുത്തുക]
ഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തിൽ വളരുന്നു[2]. സാധാരണ വാഴയെ അപേഷിച്ച് കല്ലുവാഴയുടെ പഴത്തിനകത്തുള്ള കറുത്ത വിത്ത് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. കൂമ്പിൽനിന്ന് പൊട്ടിവരുന്ന കുല താമരയോട് സദൃശ്യമാണ്. കല്ലുവാഴ എന്ന പേര് സൂചിപ്പിക്കുന്ന വിധം ഇവയുടെ വിത്ത് കല്ലു പോലുള്ളവയാണ്. 5 മുതൽ 12 വർഷം വരെ പ്രായമെത്തുമ്പോളാണ് വാഴ കുലയ്ക്കുന്നത്. വേനൽക്കാലത്ത് ഇലകളുണ്ടാകാത്ത ചെടിയിൽ പുതുമയോടെ ഇലകൾ കിളിർക്കുന്നു. കുലച്ചാൽ വാഴ നശിക്കുന്നു. വനാന്തരങ്ങളിലും പാറക്കെട്ടുകളിലും അത്യപൂർവമായാണ് കല്ലുവാഴ കാണപ്പെടുന്നത്[3]. അലങ്കാരത്തിനായാണ് ഇവ സാധാരണ ഉപയോഗിക്കുന്നത്.
ഔഷധ ഉപയോഗം [തിരുത്തുക]
ആർത്തവസംബന്ധമായ രോഗങ്ങൾ, വൃക്ക-മൂത്രാശയ രോഗങ്ങൾ (mix the powder with boiled milk), തീപ്പൊള്ളൽ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Roxburgh, W. (1814) Hortus Bengalensis 19: 19
- ↑ Rock Banana
- ↑ Ensete superbum
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Images of Ensete superbum
- Ensete superbum on Biodiversity Of India wiki.