കല്ലുരുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്‌. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തിൽ പെടുന്നു. മലയാളത്തിൽ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ സംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌[1].

കല്ലുരുക്കി, ഒരു രാത്രി ദൃശ്യം:- പൂമൊട്ടുകൾ, പൂക്കൾ, കായ്കൾ എന്നിവകാണാം.

ഉള്ളടക്കം

[തിരുത്തുക] സവിശേഷതകൾ

ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ്‌ കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ്‌ ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. സമൂലമായിട്ടാണ്‌ കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്[1].

[തിരുത്തുക] ഔഷധം

കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ, മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 Ayurvedic Medicinal Plants എന്ന സൈറ്റിൽ നിന്നും.

[തിരുത്തുക] ചിത്രങ്ങൾ

"http://ml.wikipedia.org/w/index.php?title=കല്ലുരുക്കി&oldid=1306286" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ