കല്ലുമ്മക്കായ
| Blue mussel | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Mollusca |
| ക്ലാസ്സ്: | Bivalvia |
| ഉപവർഗ്ഗം: | Heterodonta |
| നിര: | Mytiloida |
| കുടുംബം: | Mytilidae |
| ഉപകുടുംബം: | Mytilinae |
| ജനുസ്സ്: | Mytilus |
| വർഗ്ഗം: | M. edulis |
| ശാസ്ത്രീയ നാമം | |
| Mytilus edulis L., 1758 |
|
കുടുംബം - Mitilidae
പച്ച പുറം തോടുള്ളത് (Green Mussels) : ശാസ്ത്രീയ നാമം - Perna Viridis
തവിട്ടുനിറമുള്ള പുറം തോടുള്ളത്(Brown Mussels) :ശാസ്ത്രീയ നാമം - Perna Indica
നീല പുറംതോടുള്ളത് (Blue Mussels): ശാസ്ത്രീയ നാമം - Mytilus edulis)
കടലിൽ പാറകെട്ടുകളിൽ ഒട്ടിപ്പിടിച്ചു വളരുന്ന കടൽ ജീവിയാണ് കല്ലുമ്മക്കായ അഥവാ കടുക്ക. ("ഞവുണിക്ക") കക്കയുടെ വർഗത്തിലുള്ള കട്ടിയുള്ള പുറംതോടുള്ള മത്സ്യം (shell fish). കക്ക പോലെ തന്നെ ഇതും ഭക്ഷ്യയോഗ്യമായ ഒരു ജീവിയാണ്.ഇതിന്റെ തോടിന് പൊതുവെ നീല, പച്ചയും കറുപ്പും കലർന്ന നിറമാണ്. കേരളത്തിലെ മലബാർ തീരത്തു കൂടുതലായി കാണപ്പെടുന്നു. ഇന്ന് കേരളത്തിന്റെ തീരപ്രദേശത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നുണ്ട്.
മലബാറിൽ കല്ലുമ്മക്കായയ്ക്ക് കടുക്ക എന്നും പേരുണ്ട് . കോഴിക്കോട് ജില്ലയിൽ പയ്യോളിക്കും, തിക്കോടിക്കും ഇടയ്ക്ക് നാലഞ്ചു കിലോമീറ്റർ പടിഞ്ഞാറ് കടലിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാൻകല്ലിലും അനുബന്ധ പാറകളിലും പണ്ട് ഇവ ധാരാളമായി വളർന്നിരുന്നു. ഇക്കാലത്ത് (ക്രിസ്ത്വബ്ദം 2013) പരിസ്ഥിതി ആഘാതവും കടൽജല മലിനീകരണവും കൊണ്ടാവാം വിളവു വളരെ കുറവാണ് . അതുപോലെ പണ്ടുള്ളത്ര രുചിയുണ്ടോ എന്നു സംശയം . ഇവിടെക്കൂടാതെ വടക്കേ മലബാറിൽ കണ്ണൂരും മംഗലാപുരത്തും ഇവ വളരുന്നുണ്ട്. കേരളത്തിൽ മിക്ക ജില്ലകളിലും വളരുന്നു.
അവലംബം [തിരുത്തുക]
- Department of Marine Resources
- Gilbertson, Lance. (1999). Zoology Laboratory Manual (4th ed.), pp. 11.1-11.4. The McGraw-Hill Companies, Inc.
- Environmental Health Perspectives- Mercury-binding proteins from the marine mussel, Mytilus edulis.
- Fisheries and Oceans Canada - Blue mussel
- Bayne, B., Widdows, J., & Thompson, R. (1976). Physiological integrations. In B. B.L., & ed., Marine mussels: their ecology and physiology (pp. 261–291). New York: Cambridge University Press.
- HRS-Brenko, M., & A., C. (1969). The combined effects of salinity and temperature on larvae of the mussel Mytilus edulis. Marine Biology, 224-266.
- Newell, R. I. (1989). Species profiles: life histories and environmental requirements of coastal fishes and invertebrates (North and Mid-Atlantic)--blue mussel. U.S. Fish. Wildl. Serv. Biol. Rep. 82(11. 102 ). U.S. Army Corps of Engineers, TR El-82-4. 25 pp.
- Thompson, R. (1979). Fecundity and reproductive effort in the blue mussel, the sea urchin, and the snow crab from populations in Nova Scotia and Newfoundland. J. Fish. Res. Board Canada, 955-964.