കല്ലറ - പാങ്ങോട് വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിപ്ലവസ്മാരകം

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നടന്ന സമരമാണു കല്ലറ-പാങ്ങോട് വിപ്ലവം.

പശ്ചാത്തലം[തിരുത്തുക]

മഹാത്മാ ഗാന്ധിയുടെ നിസ്സഹരണ ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗ്രാമത്തിലെ ജനങ്ങൾ ചന്തയിൽ ചുങ്കം കൊടുക്കേണ്ടന്നു തീരുമാനിച്ചു. പ്രദേശത്തെ ഒരുപറ്റം വിപ്ലവ ചിന്താഗതിക്കാരായ ജനങ്ങൾ ഇതിനെ സർ സി.പി. രാമസ്വാമി അയ്യർക്കെതിരായും, ബ്രിട്ടീഷ്കാർക്കു വേണ്ടി സാമന്ത ഭരണം നടത്തുന്ന തിരുവിതാംകൂർ രാജ ഭരണത്തിനെതിരായും കണ്ടു. കല്ലറ ചന്തയിൽനിന്ന് നികുതി പിരിവുകാരെ തല്ലിയോടിച്ചതിനുപിന്നാലെ കാരേറ്റ് നിന്ന് ഒരു വണ്ടി പോലീസുമായി ഇൻസ്പെക്ടർ ഉസ്മാൻ ഖാൻ എത്തിയതോടെയാണ് അടിച്ചമർത്തലിന്റെ ഭീകരത ആരംഭിച്ചത്. തച്ചോണത്ത് വെച്ച് പോലീസിനെ അഭിവാദ്യം ചെയ്ത കൊച്ചാപ്പി പിള്ളയെ തോക്കുകൊണ്ട് അടിച്ച് ജീപ്പിൽ കയറ്റി പാങ്ങോട് സ്റ്റേഷനിൽ ഇട്ട് തല്ലി അവശനാക്കി. 1938 സെപ്റ്റംബർ 30 ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പ്ലാങ്കീഴ് കൃഷ്ണപിള്ളയും കൊച്ചുനാരായണൻ ആശാരിയും വെടിയേറ്റ് മരിച്ചു.[1] സമരത്തിന് നേതൃത്വം നൽകിയിരുന്ന കൊച്ചപ്പിപിള്ളയേയും, പട്ടാളം കൃഷ്ണനേയും തിരുവിതാംകൂർ ഭരണകൂടം തൂക്കിലേറ്റി. അധികാരികളുടെ നിർദ്ദേശം അനുസരിച്ച് മാപ്പ് എഴുതി നൽകിയതിനാൽ ശിക്ഷ റദ്ദാക്കും എന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അതിനായി സി.പി.യുടെ ഭരണകൂടം നീതി കാട്ടിയില്ല. ജമാൽ ലബ്ബ എന്നയാളെ ജീവപര്യന്തം ശിക്ഷ വിധിച്ചു.[2]

അവലംബം[തിരുത്തുക]

  1. https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/pangod+polees+steshan+charithra+smarakamakunnu-newsid-71844228
  2. http://lsgkerala.gov.in/pages/history.php?intID=5&ID=251&ln=ml[പ്രവർത്തിക്കാത്ത കണ്ണി]