കല്യാണി (മേളകർത്താരാഗം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംഗീതത്തിലെ 65ആം മേളകർത്താരാഗമാണ് കല്യാണി.മേചകല്യാണി എന്നാണ് കടപയാദി സംഖ്യ അടിസ്ഥാനപ്പെടുത്തി ഈ രാഗം അറിയപ്പെടുന്നത്.വെങ്കടമുഖിയുടെ പദ്ധതിപ്രകാരം ശാന്തകല്യാണി എന്നും ആധുനികപദ്ധതിപ്രകാരം മേചകല്യാണി എന്നും അറിയപ്പെടുന്നു.സായാഹ്നങ്ങളിൽ ഈ രാഗാലാപനം വിശേഷപ്പെട്ടതാണെന്നാണ് അഭിനവമതം.നിരവധി ജന്യരാഗങ്ങൾ ഈ രാഗത്തിനുണ്ട്.
ഉള്ളടക്കം |
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി2 ഗ2 മ2 പ ധ2 നി2 സ
- അവരോഹണം സ നി2 ധ പ മ2 ഗ2 രി2 സ
ഏകദേശം 700ഓളം കീർത്തനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്.ഹിന്ദുസ്ഥാനി സംഗീതത്തിലെ യമൻ എന്ന രാഗവുമായി ഈ രാഗത്തിന് സാദൃശ്യമുണ്ട്.നിരവധി ജുഗൽബന്ദികൾ ഈ രണ്ട് രാഗങ്ങളേയും സംയോജിപ്പിച്ച് ചിട്ടപ്പെടുത്തിയിട്ടുണ്ട്.ബാലമുരളികൃഷ്ണ-ഭിംസെൻ ജോഷി,ശേഷഗോപാലൻ-അജോയ് ചക്രവർത്തി ഇവർ ഇതിനെ പ്രോത്സാഹിപ്പിച്ചവരിൽ ചിലരാണ്
ജന്യരാഗങ്ങൾ [തിരുത്തുക]
എകദേശം 120ഓളം ജന്യരാഗങ്ങൾ ഈ രാഗത്തിനുണ്ട്.അവയിൽ പ്രസിദ്ധങ്ങൾ സാരംഗ,മൊഹനകല്യാണി,യമുനകല്യാണി,ഹമിർകല്യാണി ഇവയാണ്
കീർത്തനങ്ങൾ [തിരുത്തുക]
| കീർത്തനം | കർത്താവ് |
|---|---|
| അഭയാംബാ ജഗദാംബാ രക്ഷതു | മുത്തുസ്വാമി ദീക്ഷിതർ |
| പാഹി മാം ശ്രീ വാഗീശ്വരി | സ്വാതിതിരുനാൾ |
| ഭജരേ രഘുവീരം | ത്യാഗരാജ സ്വാമികൾ |
ചലച്ചിത്രഗാനങ്ങൾ [തിരുത്തുക]
| ഗാനം | ചലച്ചിത്രം |
|---|---|
| ആ നിമിഷത്തിന്റെ നിർവൃതിയിൽ | ചന്ദ്രകാന്തം |
| ആലപ്പുഴപ്പട്ടണത്തിൽ | ബന്ധുക്കൾ ശത്രുക്കൾ |
| അനുരാഗഗാനം പോലെ | ഉദ്യോഗസ്ഥ |
| ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം | ഞാൻ ഗന്ധർവൻ |
| ഇന്നലെ മയങ്ങുമ്പോൾ | അന്വേഷിച്ചു കണ്ടെത്തിയില്ല |