കറ്റാർവാഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറ്റാർവാഴ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Liliopsida
നിര: Asparagales
കുടുംബം: Asphodelaceae
ജനുസ്സ്: Aloe
വർഗ്ഗം: A. vera
ശാസ്ത്രീയ നാമം
Aloe vera
(L.) Burm.f.

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] കൃഷി

ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ. ഈ സസ്യം ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്‌. ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ്‌ പുതിയ തൈകൾ കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത്. കിളിർപ്പുകൾ തമ്മിൽ ഏകദേശം 50 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്. നട്ട് ആറാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയിൽ നിന്നും തുടർച്ചയായി മൂന്ന് വർഷം വരെ വിളവെടുക്കുന്നതിന്‌ കഴിയും. ഇത് തോട്ടങ്ങളിൽ ഇടവിളയായും നടാൻ കഴിയും.

[തിരുത്തുക] കറ്റാർവാഴയുടെ ഗുണങ്ങൾ

കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല(പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.കറ്റാർറ്വാഴയിൽ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാങ്ഗനീസ്, കാ‍ത്സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർറ്വാഴ നീര് അത്യന്തം ഗുണകരമാണ്.[അവലംബം ആവശ്യമാണ്] ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

[തിരുത്തുക] ഉപയോഗങ്ങൾ

കറ്റാർ വാഴപ്പോളയിലെ കൊഴുപ്പിൽ നിന്നും ഉണ്ടാക്കുന്ന പ്രധാന ആയുർവേദൗഷധമാണ്‌ ചെന്നിനായകം

കുമാര്യാസവം, അന്നഭേദിസിന്ധൂരം, മഞ്ചിഷ്ഠാദി തൈലം എന്നിവയിൽ ഉപയോഗിക്കുന്നു. [1]

  • സോപ്പ്
  • ത്വക്ക് ഈർപ്പമുള്ളതാക്കുന്ന കുഴമ്പുകൾ
  • മരുന്ന്
  • ആഹാരം

[തിരുത്തുക] ചിത്രശാല

കറ്റാർ‌വാഴച്ചെടി

[തിരുത്തുക] അവലംബം

കറ്റാർ‌വാഴയുടെ പൂവ്
  1. എം. ആശാ ശങ്കർ, പേജ്9- ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.

[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=കറ്റാർവാഴ&oldid=1135147" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ