കറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുവ
കറുവ, ഇലകളും പുഷ്പങ്ങളും (ഇലവർങം, വഷ്ണ, വയണ)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Laurales
കുടുംബം: Lauraceae
ജനുസ്സ്: Cinnamomum
വർഗ്ഗം: C. verum
ശാസ്ത്രീയ നാമം
Cinnamomum verum
J.Presl
പര്യായങ്ങൾ

ഇംഗ്ലീഷിൽ “സിനമൺ“ ഹിന്ദിയിൽ “ദരുസിത”(दरुसित) എന്നു അറിയപ്പെടുന്ന ഇലവർങം എന്ന വൃക്ഷമാണ് കറുവ ഇവ വയണ മരവുമായി വളരെ സാദൃശ്യം പുലർത്തുന്നു. മധ്യകേരളത്തിൽ വയണ വൃക്ഷം ഇടന എന്നറിയപ്പെടുന്നു. എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌ “കറുവപ്പട്ട“. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു. വടക്കൻ കേരളത്തിൽ കറപ്പ എന്നും അറിയപ്പെടുന്നു. കറുവത്തൊലി, പച്ചില, ഏലത്തരി ഇവ മൂന്നും കൂടിയതിനെ ത്രിജാതകം എന്നു പറയുന്നു. ത്രിജാതകത്തോടുകൂടി നാഗപ്പൂ ചേർത്താൽ ചതുർജാതകം ആവും [1] (ശാസ്ത്രീയനാമം: Cinnamomum verum) എന്നും പറയും.

പേരിനു പിന്നിൽ[തിരുത്തുക]

അറബി ഭാഷയിലെ കറുവ എന്ന പദത്തിൽ നിന്നാണിത് ആദേശം ചെയ്യപ്പെട്ടത്. [2]

ചരിത്രം[തിരുത്തുക]

ബൈബിളിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇലവർങത്തെപറ്റി പറയുന്നുണ്ട്. അതിപുരാതനകാലം മുതൽ കറുവ അറേബ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി പറയുന്നു. ഈജിപ്തിലെ സുന്ദരിമാർ ഇലവർങം തുടങ്ങിയ സുഗന്ധ വസ്തുക്കൾ പുകച്ച് ആ പുകയേറ്റ് ശരീരസൌരഭ്യം വർദ്ധിപ്പിക്കുക പതിവായിരുന്നു.

കറുവ Cinnamomum verum, ചിത്രീകരണം Koehler's Medicinal-Plants (1887) ൽ നിന്ന്

ഔഷധഗുണം[തിരുത്തുക]

കറുവ ദഹനശക്‌തിയെ വർദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാൻ നല്ലതാണ്. കർപ്പൂരാദി ചൂർണ്ണത്തിൽ ചേർക്കുന്നു.[1]

മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]

ഇലയിൽ നിന്നെടുക്കുന്ന എണ്ണ ഫ്ളേവറിങ്ങ് ഏജന്റായും പ്രിസർവേറ്റീവ് ആയും ഉപയോഗിക്കുന്നു. [3]


ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 
  3. Medicinal Plants - SK Jain, National Book Trust , India
  1. പ്രഭാത് ബാലവിജ്ഞാനകോശം.
  2. ഡോ.നാരായണൻ നായരുടെ “മൃതസഞ്‌ജീവിനി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Cinnamomum verum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കറുവ&oldid=1918948" എന്ന താളിൽനിന്നു ശേഖരിച്ചത്