കറുത്തവാറ്റിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കറുത്ത വാറ്റിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കറുത്ത വാറ്റിൽ | |
|---|---|
| ഇലയും പൂവും | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ജനുസ്സ്: | Acacia |
| വർഗ്ഗം: | A. mearnsii |
| ശാസ്ത്രീയ നാമം | |
| Acacia mearnsii De Wild. |
|
| പര്യായങ്ങൾ | |
അക്കേഷ്യയുടെ കുടുംബത്തിൽപ്പെട്ട മുള്ളില്ലാത്ത ഒരു പ്രകാശാർത്ഥി മരമാണ് കറുത്ത വാറ്റിൽ. (ശാസ്ത്രീയനാമം: Acacia mearnsii). ലോകത്തിലെ ഏറ്റവും മോശം അധിനിവേശസ്പീഷിസിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. [2] ആസ്ത്രേലിയൻ വംശജനാണെങ്കിലും ലോകം മുഴുവൻ വ്യാപിച്ച ഒരു കളയാണ് ഈ സസ്യം. ചെന്നിടത്തെല്ലാം അവിടത്തെ സസ്യജാലത്തിന് നാശം വരുത്തിയിട്ടുണ്ട്. ജൈവവൈവിധ്യത്തിനും ഈ മരം ഒരു ശത്രുവാണ്. എങ്കിലും മണ്ണൊലിപ്പിനെതിരെയും മണ്ണിൽ നൈട്രജൻ ഉണ്ടാകുവാനും കറുത്ത വാറ്റിൽ സഹായിക്കുന്നുണ്ട്. കരണ്ടുതീനികളും പക്ഷികളുമാണ് പ്രധാന വിത്തുവിതരണക്കാർ. ധാരാളം ചെറുജീവികൾ ഇതിന്റെ തടിയിൽ വസിക്കാറുണ്ട്. [3] ധാരാളം ടാനിൻ അടങ്ങിയിട്ടുണ്ട്, ഇതിനും വിറകിനുമായി കൃഷി ചെയ്യുന്നു.
അവലംബം[തിരുത്തുക]
- ↑ "List of names matching "Acacia mearnsii"". ILDIS. 2005-11-01. ശേഖരിച്ചത് 2008-10-21.
- ↑ http://www.issg.org/database/species/search.asp?st=100ss
- ↑ http://asgap.org.au/APOL19/sep00-4.html
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരങ്ങൾ
- ചിത്രവും കൂടുതൽ വിവരങ്ങളും
- http://www.woodworkerssource.com/show_tree_wood.php?wood=Acacia%20mollissima%20syn.%20A.%20mearnsii
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്