കരൺ ജോഹർ
| കരൺ ജോഹർ | |
|---|---|
| സജീവം | 1995-ഇതുവരെ |
ബോളിവുഡ് ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമാണ് കരൺ ജോഹർ (ഹിന്ദി: करण जौहर,( ജനനം: മേയ് 25, 1972). മുൻ ബോളിവുഡ് സംവിധായകനായ യാശ് ജോഹറിന്റേയും ഹിരൂ ജോഹറിന്റേയും പുത്രനാണ് കരൺ.[1][2] ബോളിവുഡിലെ മികച്ച സംവിധായകന്മാരിലൊരാളായി കരൺ ജോഹർ കണക്കാക്കപ്പെടുന്നു.[3][4]
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
തന്റെ പിതാവ് സ്ഥാപിച്ച ധർമ്മ പ്രൊഡക്ഷൻസ് എന്നതാന് കരൺ ജോഹറിന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി. തന്റെ ചെറുപ്പകാലത്ത് അന്നത്തെ നായകന്മാരായിരുന്ന രാജ് കപൂർ, യാശ് ചോപ്ര എന്നിവരിൽ നിന്ന് കരൺ പ്രചോദനം ഉൾക്കൊണ്ടിരുന്നു.[2][5]
തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് 1995 ൽ ഒരു അഭിനേതാവായി ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ദിൽവാലെ ദുൽഹനിയ ലേ ജായെംഗേ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ്. ഈ ചിത്രത്തിൽ സംവിധായകനായ ആദിത്യ ചോപ്രയുടെ സഹസംവിധായകനുമായിരുന്നു. കൂടാതെ ഈ ചിത്രത്തിന്റെ തിരക്കഥയിലും കരൺ സാരമായ സംഭാവന നൽകി.[2] പിന്നീട് ഷാരൂഖ് ഖാനിനൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്തു.[2]
1998 ൽ ആദ്യ ചിത്രം കുച്ച് കുച്ച് ഹോതാ ഹേ സംവിധാനം ചെയ്തു. ഈ ചിത്രം ആ വർഷത്തെ 8 ഫിലിംഫെയർ പുരസ്കാരങ്ങൾ നേടി.[2][6] പിന്നീട് കുടുംബ ചിത്രമായ കഭി ഖുശി കഭി ഘം എന്ന ചിത്രം സംവിധാനം ചെയ്തു. 2001 ൽ പുറത്തിറങ്ങിയ ഈ ചിത്രം അഞ്ച് ഫിലിംഫെയർ പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഈ ചിത്രം ഒരു വിജയ ചിത്രമായിരുന്നു.[7] പിന്നീട് 2003 ൽ കൽ ഹോ ന ഹോ ,[8] 2005 ൽ കാൽ [9] എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. പിന്നീട് 2005 ൽ വീണ്ടും കഭി അൽവിദ ന കഹ്ന എന്ന ചിത്രം സംവിധാനം ചെയ്തു.[9][10]
ടെലിവിഷൻ [തിരുത്തുക]
ടെലിവിഷനിൽ സ്റ്റാർ വേൾഡ് ചാനലിൽ കോഫി വിത് കരൺ എന്ന താര അഭിമുഖ പരിപാടിയുടെ അവതാരകൻ കൂടിയാണ് കരൺ.[11] ഇതിന്റെ ആദ്യ സീസൺ 2004 ൽ തുടങ്ങി 2006 ൽ അവസാനിച്ചു. രണ്ടാം സീസൺ 2007 ഫെബ്രുവരിയിൽ തുടങ്ങി ആഗസ്തിൽ അവസാനിച്ചു.[11]
ചലച്ചിത്രങ്ങൾ [തിരുത്തുക]
നിർമ്മാതാവ് [തിരുത്തുക]
- സ്റ്റെപ് മോം (2010)
- മൈ നെയിം ഈസ് ഖാൻ (2010)
- കുർബാൻ (2009)
- വേക്ക് അപ് സിഡ് (2009)
- ദോസ്താന (2008)
- കാൽ (2005)
- കൽ ഹോ ന ഹോ (2003)
- ഡൂപ്ലിക്കേറ്റ് (1998) - സഹനിർമ്മാതാവ്
തിരക്കഥ [തിരുത്തുക]
- സ്റ്റെപ് മോം (2010) - തിരക്കഥ
- മൈ നെയിം ഈസ് ഖാൻ (2010) - കഥ
- കുർബാൻ (2009) - കഥ
- കഭി അൽവിദ നാ കെഹ്ന (2006) - സ്ക്രീൻ പ്ലേ, കഥ
- കൽ ഹോ ന ഹോ (2003) - സ്ക്രീൻ പ്ലേ, കഥ
- കഭി ഖുഷി കഭി ഗം (2001) - കഥ
- കുച്ച് കുച്ച് ഹോതാ ഹെ (1998) - സംഭാഷണം, സ്ക്രീൻ പ്ലേ, കഥ
സംവിധാനം [തിരുത്തുക]
- മൈ നേം ഈസ് ഖാൻ (2010)
- കഭി അൽവിദ നാ കെഹ്ന (2006)
- കഭി ഖുഷി കഭി ഗം (2001)
- കുച്ച് കുച്ച് ഹോതാ ഹെ (1998)
അഭിനേതാവ് [തിരുത്തുക]
- ദിൽവാലേ ദുൽഹനിയാ ലേ ജായേൻഗേ (1995)
വസ്ത്രാലങ്കാരം [തിരുത്തുക]
- ഓം ശാന്തി ഓം (2007)
- മൊഹബത്തേൻ (2000)
അവലംബം [തിരുത്തുക]
- ↑ Firdaus Ashraf, Syed (March 23, 2006). "Karan Johar's next to release in August". Rediff.com. ശേഖരിച്ചത് 2008-11-16.
- ↑ 2.0 2.1 2.2 2.3 2.4 Nandy, Pritish (December 9, 1998). "'All the women I meet keep telling me how much they cried in the film! That's what made it a hit, I guess.'". Rediff.Com. ശേഖരിച്ചത് 2008-03-06.
- ↑ Pillai, Speedhar (August 11, 2006). "Man with the Midas touch". The Hindu. ശേഖരിച്ചത് 2008-11-16.
- ↑ Pillai, Speedhar (November 5, 2004). "The heady Yash mixture". The Hindu. ശേഖരിച്ചത് 2008-11-16.
- ↑ V S Srinivasan (October 15, 1998). "'I'm a little scared'". Rediff.Com. ശേഖരിച്ചത് 2008-03-06.
- ↑ "Box Office 1998". BoxOfficeIndia.Com. ശേഖരിച്ചത് 2007-01-10.
- ↑ "Box Office 2001". BoxOfficeIndia.Com. ശേഖരിച്ചത് 2007-01-10.
- ↑ "Box Office 2003". BoxOfficeIndia.Com. ശേഖരിച്ചത് 2007-01-10.
- ↑ 9.0 9.1 K Jha, Subhash (May 3, 2005). "'I've got Veer-Zaara and Bunty-Babli in my film'". Rediff.Com. ശേഖരിച്ചത് 2008-03-06.
- ↑ "Box Office 2006". BoxOfficeIndia.Com. ശേഖരിച്ചത് 2007-01-10.
- ↑ 11.0 11.1 Star World's Koffee With Karan