കരുണാകര ഗുരു
| കരുണാകരഗുരു | |
|---|---|
| ജനനം | 1927 സെപ്റ്റംബർ 1 ചേർത്തല,ചന്തിരൂർ,കേരളം |
| തൊഴിൽ | ആത്മീയ ഗുരു |
| വെബ്സൈറ്റ് | |
| http://www.santhigiriashram.org | |
ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകനായ ആത്മീയ ഗുരുവായിരുന്നു നവജ്യോതിശ്രീ കരുണാകരഗുരു. 1927 സെപ്തംബർ 1 ന് ചേർത്തല, ചന്തിരൂരിൽ ജനിച്ചു. ജാതിമത വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായ ഒരു മാനവസമൂഹത്തെ അദ്ദേഹം വിഭാവനം ചെയ്തു . ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുർവ്വേദത്തിനേയും സിദ്ധവൈദ്യത്തിനേയും ഉയർത്തിക്കൊണ്ട് വരുന്നതിനായി പ്രയത്നിച്ചു. ശാന്തിഗിരി ആയുർവ്വേദ മെഡിക്കൽ കോളജ് ,ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, നവജ്യോതിശ്രീ കരുണാകരഗുരു റിസർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ, ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ ,ശാന്തിഗിരി ആയുർവ്വേദ വൈദ്യശാല, ശാന്തിഗിരി സിദ്ധ വൈദ്യശാല എന്നീ സ്ഥാപനങ്ങൾ ആരംഭിച്ചു
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1927 സെപ്തംബർ 1 ന് ആലപ്പുഴ ജില്ലയിൽ ,ചേർത്തല താലൂക്കിൽ ചന്തിരൂർ ചിറ്റേക്കാട്ട് ഗോവിന്ദന്റേയും കാർത്ത്യായിനിയുടേയും മകനായാണ് കരുണാകരഗുരുവിന്റെ ജനനം. ഗുരുവിന് പറയത്തക്കനിലയിലുള്ള യാതൊരു വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല. കുറച്ചു നാൾ ആശാൻ കളരിയിൽ പോയിട്ടുണ്ട്. ആദ്യം പഠിപ്പിച്ചത് മാളിയേക്കൽ കുമാരനാശാനായിരുന്നു. പിന്നീട് പൂവത്തിൽ കുഞ്ഞൻ ആശാൻ. പന്ത്രണ്ടാമത്തെ വയസിൽ പഠിത്തം അവസാനിപ്പിച്ചു. പതിനാലാമത്തെ വയസ്സിൽ ആശ്രമം തേടിയുള്ള യാത്ര ആലുവ അദ്വൈതാശ്രമത്തിലെത്തിച്ചു. രണ്ടു വർഷം ആലുവാ അദ്വൈതാശ്രമത്തിൽ അതിനു ശേഷം ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയിൽ എത്തിചേർന്നു. ശിവഗിരിയിലും അതിന്റെ ഉപാശ്രമങ്ങളിലുമായി പതിനേഴു വർഷം യാതൊരു പ്രതിഫലവുമില്ലാതെ സേവനമനുഷ്ടിച്ചു. ഇതിനിടെ, ആത്മീയതയുടെ പല കാണാപ്പുറങ്ങളും തനിക്കു ലഭിച്ച ആത്മീയഗുരുവായ ഖുറേഷ്യ ഫക്കീർ എന്ന സൂഫി സന്യാസിവര്യനിൽനിന്നും ഗ്രഹിച്ചു. ശിവഗിരിയിൽനിന്നും പോന്നതിനു ശേഷം ശിവഗിരിക്കുന്നിന്റെ വടക്കുവശത്ത് ഒരു ഉദാരമനസ്കൻ ഒരു തുണ്ട് ഭൂമി ദാനം നൽകി അതിൽ പത്തു മടൽ ഓലയും കുറെ കപ്പതണ്ടുകളും കൊണ്ട് ഒരു കുടിൽ കെട്ടി അതിൽ താമസമാക്കി കരുണാകരൻ ശാന്തി താമസിക്കുന്ന കുടിലിരിക്കുന്ന കുന്നിനെ ആളുകൾ ശാന്തിഗിരി എന്നു വിളിക്കാൻ തുടങ്ങി. അതായിരുന്നു ശാന്തിഗിരി ആശ്രമപ്രസ്ഥാനത്തിന്റെ തുടക്കം വർക്കല ശാന്തിഗിരിയിൽ ഇരുന്നുകൊണ്ട് ആത്മീയതയുടെ പലപടവുകളും ഗുരു കടന്നു. അതിനു ശേഷം അവധൂതനായി ഭാരതത്തിന്റെ പലഭാഗങ്ങളിലും അലഞ്ഞു. വർക്കല ശാന്തിഗിരിയിൽ നിന്നും ഗുരു ഇടക്കിടക്ക് പോത്തൻകോട് വരാറുണ്ടായിരുന്നു. 1964-ൽ ഗംഗാധരൻ എന്നൊരാൾ ഗുരുവിന് കുറച്ച് ഭൂമി നൽകി.1964-ൽ അവിടെ ഒരു ആശ്രമം പണിതു. അതാണ് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ തുടക്കം(ആദ്യ നാമം-ഗുഹാനന്ദാശ്രമം) 1968 മുതൽ ഗുരു പോത്തൻകോട് സ്ഥിര താമസമാക്കി. 1999 മെയ് 6 ന് ഗുരു ദേഹവിയോഗം ചെയ്തു.
സഹകരണമന്ദിരം [തിരുത്തുക]
1999 മാർച്ച് 01ന് ഗുരുവിനു സമർപ്പിച്ചു.
പർണശാല [തിരുത്തുക]
നോവൽ [തിരുത്തുക]
ഒ.വി. വിജയന്റെ ഗുരുസാഗരം, ധർമ്മപുരാണം എന്നീ നോവലുകൾക്ക് പ്രചോദനം കരുണാകരഗുരുവാണ്. കരുണാകരഗുരുവിനാണ് ഈ രണ്ട് നോവലുകളും സമർപ്പിച്ചിരിക്കുന്നത്.
അഭ്രപാളിയിൽ [തിരുത്തുക]
കരുണാകരഗുരുവിന്റെ അദ്ധ്യാപനങ്ങളിൽ ആകൃഷ്ടനായി ചലച്ചിത്രകാരൻ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച മലയാള ചലച്ചിത്രമാണ് ഗുരു.
വ്യക്തിരേഖകൾ [തിരുത്തുക]
കരുണാകരഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ മുൻ രാഷ്ട്രപതി ശ്രീ കെ .ആർ.നാരായണൻ അദ്ദേഹത്തിന്റെ കുടുംബവീട് ഗുരുവിന് സമർപ്പിക്കുകയും അവിടെ ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുർവ്വേദത്തിന്റേയും സിദ്ധത്തിന്റേയും ഗവേഷണശാല ആരംഭിക്കുകയും ചെയ്തു `