കരീബിയന്‍ കടല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പശ്ചിമാര്‍ദ്ധഗോളത്തിലെ ഒരു ഉഷ്ണമേഖലാ കടലാണ് കരീബിയന്‍ കടല്‍. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണിത്. മെക്സിക്കന്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്താണ് ഈ മെഡിറ്ററേനിയന്‍ കടല്‍ സ്ഥിതി ചെയ്യുന്നത്. തെക്ക് ഭാഗത്ത് തെക്കേ അമേരിക്കയും പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ മെക്സിക്കോയും മദ്ധ്യ അമേരിക്കയും വടക്കും കിഴക്കും ഭാഗങ്ങളില്‍ ആന്റില്‍സുമാണ് (ഗ്രേറ്റര്‍ ആന്റില്‍സ് ദ്വീപുകളായ ക്യൂബ, ഹിസ്പാനിയോള, ജമൈക്ക, പ്യുവര്‍ട്ടോ റിക്കോ എന്നിവ വടക്ക് ഭാഗത്തും ലെസ്സര്‍ ആന്റില്‍സ് ദ്വീപുകള്‍ കിഴക്ക് ഭാഗത്തും) ഇതിന്റെ അതിരുകള്‍. കരീബിയന്‍ കടല്‍ മുഴുവനും പല തീരങ്ങളും വെസ്റ്റ് ഇന്‍ഡീസിലെ പല ദ്വീപുകളും കരീബിയന്‍ എന്നാണ് അറിയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ലവണ ജല കടലുകളിലൊന്നാണ് കരീബിയന്‍. 2,754,000 km² (1,063,000 ചതുരശ്ര മൈല്‍) ആണ് ഇതിന്റെ വിസ്തീര്‍ണം. സമുദ്രനിരപ്പില്‍നിന്ന് 7,686 മീറ്റര്‍ (25,220 അടി) താഴ്ചയുള്ള കേമാന്‍ ട്രോഹ് ആണ് ഈ കടലിലെ ഏറ്റവും ആഴമേറിയ ഭാഗം.