കരിമ്പൻ ബുൾബുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പൻ ബുൾബുൾ
Hypsipetes leucocephalus psaroides (Himachal Pradesh, India)
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Pycnonotidae
ജനുസ്സ്: Hypsipetes
വർഗ്ഗം: H. leucocephalus
ശാസ്ത്രീയ നാമം
Hypsipetes leucocephalus
Gmelin, 1789
Rough distribution of South Asian species within the complex

Hypsipetes leucocephalus എന്ന് ശാസ്ത്രീയ നാമമുള്ള കരിമ്പൻ ബുൾബുളിന് ഇംഗ്ലീഷിൽ Himalayan Black Bulbul' അല്ലെങ്കിൽ Asian Black Bulbul എന്നൊക്കെ പേരുകളുണ്ട്.

വിവരണം[തിരുത്തുക]

തെക്കേ ഏഷ്യയിൽ ഇന്ത്യ മുതൽ തെക്കേ ചൈന വരെ കാണുന്നു. [2]ഏഷ്യയിൽ കുറേ ഉപവിഭാഗങ്ങളുണ്ട്.

വീതിയുള്ള ഇലകളുള്ള കാടുകളിലും കൃഷിയിടങ്ങളിലും കാണുന്നു. ഹിമാലയത്തിലുള്ള ഉപവിഭാഗം തണുപ്പു കാലത്ത് സമതലങ്ങളിലേക്ക് മാറാറുണ്ട്.[3][4]

വിവരണം[തിരുത്തുക]

വെളുത്ത തലയുള്ള ഉപവിഭാഗം

നീളമുള്ള 24-25 സെ.മീ നീളം. കൊക്ക്, കാൽ എന്നിവ ചുവപ്പ് നിറം. തൊപ്പി കറുപ്പു നിറത്തിൽ പൊങ്ങി നിൽക്കുന്നതാണ്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരേ പോലെയാണ്. [5][6][7] പക്ഷിയുടെ ശരീരം ഇരുണ്ട ചാരനിറമോ മങ്ങിയ കറുപ്പോ ആണ്. വാലിനറ്റത്ത് ചെറിയൊരു വെട്ട്(കൊത) കാണാം.[8]

ഇവയെ അഞ്ചും പത്തും എണ്ണങ്ങളുള്ള ചെറുകൂട്ടങ്ങളായാണ് കാണാറുള്ളത്. വളരെ വേഗത്തിൽ പറക്കുന്ന ഇവ ഉയരം കൂടിയ മരങ്ങളുടെ ഏറ്റവും മുകളിൽ ചെന്നിരിക്കാനാണ് ഇഷ്ടപ്പെടുന്നത്.[8]

Hypsipetes leucocephalus P5154241.jpg
ഹിമാചൽ പ്രദേശിൽ

ഭക്ഷണം[തിരുത്തുക]

വിത്തുകളും പ്രാണികളും ആണ് പ്രധാന ഭക്ഷണം. ചെറിയ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. ചെറിയ പഴങ്ങളും കഴിക്കും. [9]

പ്രജനനം[തിരുത്തുക]

മരത്തിലൊ കുറ്റിക്കാടുകളിലൊ കോപ്പ പോലെയുള്ള കൂട് ഉണ്ടാക്കുന്നു. ഉണങ്ങിയ ഇലകളും പുല്ലുകളും മോസുകളും കൊണ്ടാണ് കൂട്. ഉൾവശം മൃദുവയ വസ്തുക്കൾ കൊണ്ട് വിതാനിച്ചിരിക്കും. [10] പൂവനും പിടയും ചേർന്നാണ് കൂട് ഒരുക്കുന്നത്. 2-3 മുട്ടകളിടും.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Hypsipetes leucocephalus". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2013.2. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 26 November 2013. 
  2. Gregory, Steven M. (2000). "Nomenclature of the Hypsipetes Bulbuls (Pycnonotidae)". Forktail 16: 164–166. 
  3. Raza, RH (1993). "Sighting of Black Bulbul Hypsipetes madagascariensis (P.L.S. Muller) in Gaya, Bihar". J. Bombay Nat. Hist. Soc. 90 (2): 291. 
  4. Gaston,AJ (1972). "Black Bulbuls Hypsipetes madagascariensis (P.L.S. Muller) in Delhi". J. Bombay Nat. Hist. Soc. 69 (3): 651–652. 
  5. Ali, S & S D Ripley (1996). Handbook of the birds of India and Pakistan 6 (2 എഡി.). Oxford University Press. pp. 109–113. 
  6. Blanford WT (1889). The Fauna of British India, Including Ceylon and Burma. Birds. Volume 1. Taylor and Francis, London. pp. 259–263. 
  7. Baker, ECS (1924). The Fauna of British India, Including Ceylon and Burma. Birds 1 (2 എഡി.). Taylor and Francis, London. pp. 368–373. 
  8. 8.0 8.1 കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ(കേരള സാഹിത്യ അക്കാദമി-1996)
  9. Narang,ML; Rana,RS (1999). "Black Bulbuls association with Melia azedarach". Newsletter for Birdwatchers 38 (6): 104. 
  10. Hume, AO (1889). The nests and eggs of Indian birds 1 (2 എഡി.). R H Porter, London. pp. 164–168. 
"http://ml.wikipedia.org/w/index.php?title=കരിമ്പൻ_ബുൾബുൾ&oldid=1962058" എന്ന താളിൽനിന്നു ശേഖരിച്ചത്