കരിമീൻ
| Green chromide | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Perciformes |
| കുടുംബം: | Cichlidae |
| ജനുസ്സ്: | Etroplus |
| വർഗ്ഗം: | E. suratensis |
| ശാസ്ത്രീയ നാമം | |
| Etroplus suratensis (Bloch, 1790) |
|
തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ. ഗ്രീൻ ക്രോമൈഡ് (Green chromide ), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്. തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ ശ്വാഭാവിക ആവാസകേന്ദ്രങ്ങൾ. കേരളത്തിലെ കായലുകളിലും (പ്രത്യേകിച്ച് ആലപ്പുഴ ഭാഗങ്ങളിൽ), കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മൽസ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതവേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്.
ഉള്ളടക്കം |
പ്രത്യേകതകൾ [തിരുത്തുക]
ആൺ പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കരിമീനിന്റെ വായ് ചെറുതാണ്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്.
ആഹാരം [തിരുത്തുക]
ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി , ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.[1]
സംസ്ഥാന മത്സ്യം [തിരുത്തുക]
കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്[2].2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായി പ്രഖ്യാപിച്ചു. [3]
അവലംബം [തിരുത്തുക]
- ↑ [http://eprints.cmfri.org.in/7463/
- ↑ "Karimeen leaps from frying pan to State fish". 19 ജൂലൈ 2010. ശേഖരിച്ചത് 11 നവംബർ 2010.
- ↑ മാതൃഭൂമി ഹരിശ്രീ, 2011 ഒക്ടോബർ 15, പേജ് 7
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
Biological study of Etroplus suratensis:
- http://habitatnews.nus.edu.sg/guidebooks/marinefish/text/335.htm
- http://www.wetpetz.com/greenchromide.htm
- മലയാളമനോരമ , 2010 നവംബർ 10 .
- വിഭവങ്ങൾ:
- http://www.womenone.org/yourrecipe.htm
- http://www.surfindia.com/recipes/karemeen-pollichathu.html
- http://spiceandrice.blogspot.com/2007/04/karemeen-fry.html
- http://flickr.com/photos/keralacookery/with/134747108/