കരിങ്കൊച്ച
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കരിങ്കൊച്ച (Black Bittern) | |
|---|---|
| in Kolkata, West Bengal, India. | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Pelecaniformes |
| കുടുംബം: | Ardeidae |
| ജനുസ്സ്: | Ixobrychus |
| വർഗ്ഗം: | I. flavicollis |
| ശാസ്ത്രീയ നാമം | |
| Ixobrychus flavicollis (Latham, 1790) |
|
ഏഷ്യയിൽ ഇന്ത്യയിലും പാകിസ്ഥാനിലും ശ്രീലങ്കയിലും ഇന്ത്യോനേഷ്യയിലും ചൈനയിലും കൂടാതെ ഓസ്ട്രേലിയയിലും കണ്ടുവരുന്ന ഒരു പക്ഷിയാണ് കരിങ്കൊച്ച (Black Bittern). കൈതകൊക്ക് എന്നും ഇവ അറിയപ്പെടുന്നുണ്ട്. നാണം കുണുങ്ങികളായ കരിങ്കൊച്ചകളെ കണ്ടുപിടിയ്ക്കാൻ വലിയ പ്രയാസമാണ്. വിളവും പാകമായ നെൽപാടങ്ങളിലും കണ്ടൽ കാടുകളിലും കൈതക്കൂട്ടങ്ങളുമാണ് ഇവയെ കാണുക. മഴക്കാലത്താണ് കരിങ്കൊച്ചകളെ കൂടുതൽ കാണാനാകുക. പേര് സൂചിപ്പിക്കുംപോലെ കറുത്ത നിറമുള്ള പക്ഷികളാണിവ. കഴുത്തിലും തൊണ്ടയിലുമായി മഞ്ഞ നിറത്തിലുള്ള അടയാളങ്ങൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. മഴക്കാലത്താണ് കൂടുകെട്ടുന്നത്. മൂന്നുനാല് മുട്ടകൾ വരെ ഒരു സീസണിൽ ഇടും.
[തിരുത്തുക] ചിത്രശാല
-
in Kolkata, West Bengal, India.