കരിങ്കല്ലത്താണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| കരിങ്കല്ലത്താണി | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | Malappuram |
| ഏറ്റവും അടുത്ത നഗരം | Perinthalmanna |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 10°57′13″N 76°19′15″E / 10.9537°N 76.320718°E മലപ്പുറം ജില്ലയിലെ പാലക്കാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമാമാണ് കർങ്കല്ലത്താണി. കോഴിക്കോടിനെയും, പാലക്കാടിനെയും ബന്ധിപ്പിക്കുന്ന, നൂറ്റാണ്ടു പഴക്കമുള്ള റോഡ്, താഴെക്കോട് ഗ്രാമത്തിലാണുള്ളത്, ഈ വഴിയായിരുന്നു പണ്ട് തമിഴ്നാടും മലബാറുമായുള്ള വ്യാപാരബന്ധം നിലനിന്നിരുന്നത്.
പേരിനുപിന്നിൽ [തിരുത്തുക]
കരിങ്കല്ലത്താണി എന്ന സ്ഥലനാമത്തിൽ നിന്നു തന്നെ അറിയാം പഴയ കാലത്ത് ചുമട്ടുകാർക്ക് വിശ്രമിക്കാനായി കരിങ്കല്ലുകൊണ്ടുള്ള അത്താണി സ്ഥാപിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഈ അത്താണി സ്ഥാപിച്ചത് കൊല്ലവർഷം 1055 മകരം 22(1879 ഡിസംബർ അല്ലെങ്കിൽ 1880 ജനുവരി) പനമണ്ണ കയറട്ട കിഴക്കേതിൽ പറങ്ങോടൻ നായർ എന്ന വ്യക്തിയായിരുന്നു.[അവലംബം ആവശ്യമാണ്]