കരിക്കകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം കോർ‍പ്പറേഷനിലെ 15-ആം വാർഡും നഗരത്തിൽ നിന്നും ഏകദേശം 7 കിലോമീറ്ററിനുള്ളിൽ പാർവതി പുത്തനാറിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശവുമാണ്‌ കരിക്കകം. തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ ഭഗവതീ ക്ഷേത്രമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.

കരിക്കകം ചാമുണ്ഡീ ദേവീക്ഷേത്രം, തിരുവനന്തപുരം

ഗതാഗതം[തിരുത്തുക]

തിരുവനന്തപുരം നഗരകേന്ദ്രമായ കിഴക്കേക്കോട്ടയിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ ബസുകളും ചില സ്വകാര്യ ബസുകളും ഈ പ്രദേശത്തേക്ക് സർവ്വീസ് നടത്തുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

സർക്കാർ ഉടമസ്ഥതയിലുള്ള ചാക്ക ഐ.റ്റി.ഐ., ആൾ സെയിന്റ്സ് വനിതാ കോളേജ്, ഗവ. ഹൈസ്ക്കൂൾ കരിക്കകം, കരിക്കകം ചാമുണ്ഡീ ക്ഷേത്രട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സി.ബി.എസ്സി. വിദ്യാലയം എന്നിവ ഈ പ്രദേശത്തും സമീപത്തുമായി സ്ഥിതിചെയ്യുന്നു.

ആശുപത്രി[തിരുത്തുക]

  • ഗവ. ഹോമിയോ ആശുപത്രി, കരിക്കകം


"https://ml.wikipedia.org/w/index.php?title=കരിക്കകം&oldid=3333522" എന്ന താളിൽനിന്ന് ശേഖരിച്ചത്