കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടറില്‍ ജോലികള്‍ ചെയ്തുതീര്‍ക്കാനാവശ്യമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍‍. സോഫ്റ്റ്‌വെയര്‍ എന്ന പദം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി ആദ്യം ഉപയോഗിച്ചത് 1957-ല്‍ ജോണ്‍ ഡബ്ലിയു. റ്റക്കി ആണ്. [1] കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു - സിസ്റ്റം സോഫ്റ്റ്‌വെയറും ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറും. ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്‌വെയറുകള്‍ക്കുദാഹരണമാണ്. വേര്‍ഡ് പ്രൊസസ്സര്‍, ഇമേജ് വ്യൂവര്‍, വെബ് ബ്രൗസര്‍ പോലെയുള്ളവ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ക്കും.

കമ്പ്യൂട്ടറുകളില്‍ സോഫ്റ്റ്‌വെയര്‍ ആദ്യം റാമിലേക്ക് നിറയ്ക്കുന്നു, റാമില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ഒന്നൊന്നായി എടുത്ത് സെന്‍ട്രല്‍ പ്രോസസിങ്ങ് യൂണിറ്റ് നടപ്പിലാക്കുന്നു.

[തിരുത്തുക] ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും

ചിലപ്പോള്‍ സോഫ്റ്റ്‌വെയര്‍ പദം ഹാര്‍ഡ്‌വെയര്‍ അല്ലാത്തവെയെ കുറിക്കാന്‍ ഉപയോഗിക്കാറുണ്ട്. കമ്പ്യൂട്ടറിന്റെ നമുക്ക് കാണാനും , തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് ഹാര്‍ഡ്‌വെയര്‍ എന്നു പറയുന്നത്.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം