മൗസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗസ് എന്നാല്‍ കമ്പ്യൂട്ടറുകള്‍ക്കുള്ള കൈയിലൊതുങ്ങുന്ന പോയിന്‍റിങ്ങ് ഡിവൈസസും (ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം), ഇന്‍പുട്ട് ഡിവൈസും ആണ്. അത് കൈവെള്ളയില്‍ ഒതുങ്ങുന്നവണ്ണം രൂപീകരിക്കപ്പെട്ടതും ഒന്നോ അതില്‍കൂടുതല്‍ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്. ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപികുന്നത്. മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിര്‍ണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്. മൗസിന്റെ ചലനം ഡിസ്പ്ലേയിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു. (പോയിന്ററും കര്‍സറും രണ്ടാണ്.)
അതിന് മൗസ് എന്ന പേര് ലഭിച്ചത് ആദ്യകാലത്തെ മൗസുകളില്‍ നിന്നും കമ്പ്യൂട്ടറിലേക്കുള്ള വയര്‍ (വിദ്യുത് ചാലകം) എലികളുടെ വാല് പോലെയിരുന്നതിനാലാണ്. മാത്രമല്ല, പോയിന്ററുടെ ചലനം ഒരു എലിയുടെ ചലനം പോലെയുള്ളതുകൊണ്ടും ആകാം.
[തിരുത്തുക] മൗസ് ഇനങ്ങള്‍
- വീല്‍ മൗസ്
- ലേസര്‍ മൗസ്
- വയര്‍ രഹിത മൗസ്
- കൈരേഖ മൗസ്
- യു.എസ്.ബി മൗസ്
- പി.എസ്.2 മൗസ്
[തിരുത്തുക] വയര്‍ രഹിത മൗസ്
സാധാരണ മൗസുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വയര്‍ രഹിത മൗസ്, ഇതിന്റെ പ്രത്യകത കമ്പ്യൂട്ടറും മൗസും തമ്മില്‍ ബന്ധിപ്പിക്കുന്ന വയര്‍ കാണില്ല എന്നതാണ്. ബദലായി ഒരു വയര്‍ലസ് സംവിധാനം ആണ് ഉള്ളത്, ഇതിനു ഒരു നിശ്ചിത പരിധിയും ഉണ്ടായിരിക്കും. ഈ പരിധിയില്‍ ഇരുന്നുകൊണ്ട് മൗസ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.