കമ്പ്യൂട്ടര്‍ മോണിറ്റര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടറിന്‍റെ ഒരു പ്രധാന ഔട്ട്‌പുട്ട് ഉപാധി ആണ് മോണിറ്റര്‍. മോണിറ്ററുകള്‍ പലതരമുണ്ട്.

[തിരുത്തുക] മോണിറ്റര്‍ ദൃശ്യ സാങ്കേതിക വിദ്യകള്‍

19" ഇഞ്ച് (48.3 സെ.മീ ട്യൂബ്, 45.9 cm ദൃശ്യഭാഗം) സി.ആര്‍.ടി. കമ്പ്യൂട്ടര്‍ മോണിറ്റര്‍

ടെലിവിഷനിലെന്ന പോലെ, കമ്പ്യൂട്ടര്‍ പുറപ്പെടുവിക്കുന്ന ഔട്ട്പുട്ട് പ്രദര്‍ശിപ്പിക്കുന്നതിനു വിവിധ ഹാര്‍‌ഡ്‌വെയര്‍ സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്.

  • ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ എല്‍.സി.ഡി. എന്ന ചുരുക്കപേരില്‍ ഇവ അറിയപ്പെടുന്നു. ഇന്ന് കമ്പ്യൂട്ടര്‍ ഡിസ്പ്ലേകളില്‍ ഏറ്റവും ജനപ്രിയം എല്‍.സി.ഡി.കള്‍ക്കാണ്. ഇവ വളരെ കനം കുറഞ്ഞതും കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുതോപകരണങ്ങളില്‍ ഇവ പ്രയോജനപ്പെടുത്താറുണ്ട്.
  • കാഥോഡ് റേ ട്യൂബ് (സി.ആര്‍.ടി)
    • വെക്ടര്‍ ഡിസ്പ്ലേകള്‍.
    • ടെലിവിഷന്‍ റിസീവറുകളായിരുന്നു ആദ്യകാലത്തെ മിക്ക പേഴ്സണല്‍, ഹോം കമ്പ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്നത്. കോമ്പൊസിറ്റ് വീഡിയോ ഒരു ടെലിവിഷന്‍ മോഡുലേറ്റര്‍ ഉപയോഗിച്ച് ടെലിവിഷനിലേയ്ക്ക് ബന്ധിപ്പിച്ചായിരുന്നു പ്രവര്‍ത്തിപ്പിച്ചിരുന്നത്. ദൃശ്യ ഗുണനിലവാരം കൂടുതല്‍ സ്റ്റെപ്പുകള്‍ ഉപയോഗിച്ച് ഇപ്രകാരം കുറച്ചിരുന്നു: കോമ്പൊസിറ്റ് വീഡിയോ → മോഡുലേറ്റര്‍ → ടി.വി ട്യൂണര്‍ → കോമ്പൊസിറ്റ് വീഡിയോ.
  • പ്ലാസ്മാ ഡിസ്പ്ലേ
  • പ്ലാസ്മ-കണ്ടക്ഷന്‍ ഇലക്ട്രോണ്‍-എമിറ്റര്‍ ഡിസ്പ്ലേ‍ (എസ്.ഇ.ഡി)
  • വീഡിയോ പ്രൊജക്ടര്‍ - എല്‍.സി.ഡി, സി.ആര്‍.ടി, തുടങ്ങിയ സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിച്ചവ. അടുത്തകാലത്തായി വന്ന വീഡിയോ പ്രൊജക്ടറുകള്‍ മിക്കവാറും എല്‍.സി.ഡി. സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണ്.
17" എല്‍.സി.ഡി കമ്പ്യൂട്ടര്‍ മോണിറ്റര്‍
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം