കമ്പിത്തപാല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സന്ദേശങ്ങളെ കോഡുകളാക്കി മാറ്റുന്നതിന്‌ ഉപയോഗിച്ചിരുന്ന മോഴ്സ് കീ

ഭൂതലത്തിലൂടെ കമ്പികള്‍ വലിച്ചുകെട്ടി അവയിലൂടെ പ്രത്യേകം ക്രോഢീകരിച്ച കോഡുകളിലുള്ള സന്ദേശങ്ങള്‍ പ്രസാരണം ചെയ്തുകൊണ്ട് വാര്‍ത്താവിനിമയം നടത്തിപ്പോന്ന രീതി. ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങള്‍ക്കും വെവ്വേറെ കോഡുകള്‍ ഇതില്‍ ഉപയോഗിച്ചിരുന്നു. അയക്കുന്നിടത്ത് അക്ഷര‍ങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത് അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ്‌ ഇത് സാധിച്ചുപോന്നത്. രണ്ടു സ്ഥലത്തും ഒരുപോലെ ഉപയോഗിക്കാവുന്ന ലളിതമായ ഒരു യന്ത്രമേ ഇതിന്നാവശ്യമുണ്ടായിരുന്നുള്ളൂ. ഏറെക്കാലം പ്രചാരത്തിലിരുന്നെങ്കിലും പില്‍ക്കാലത്ത് ടെലിഫോണിന്റെ പ്രചാരത്തോടെ ഇത് അസംഗതമാകുകയും അപ്രത്യക്ഷമാകുകയും ചെയ്തു. എങ്കിലും വിദൂരവാര്‍ത്തവിനിമയരംഗത്തെ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു ഇത്.

ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ കമ്പി വരിക എന്നു വച്ചാല്‍ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാര്‍ത്തകള്‍ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ്‌ ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിന്‍പുറങ്ങളില്‍ കമ്പിശിപായി എത്തിയാല്‍ ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിന്‍പുറത്തുകാര്‍‍ കമ്പിയിലെ വാര്‍ത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല.

[തിരുത്തുക] ഇതും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം