കമാലിനി മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമാലിനി മുഖർജി
ജനനം കൽക്കട്ട, പശ്ചിമബംഗാൾ, ഇൻഡ്യ
തൊഴിൽ ചലച്ചിത്രതാരം
സജീവം 2004 – ഇതുവരെ
ഉയരം 5'5"
പുരസ്കാരങ്ങൾ മികച്ച നടിക്കുള്ള നന്ദി പുരസ്കാരം

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് കമാലിനി മുഖർജി. ഇവർ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ [തിരുത്തുക]

1980 മാർച്ച് 4-ന് കൊൽക്കത്തയിലാണ് കമാലിനി മുഖർജി ജനിച്ചത്. കൊൽക്കത്തയിലെ ലോറെറ്റോ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഇതിനുശേഷം മുംബൈയിൽ നാടകാഭിനയത്തിൽ ഒരു കോഴ്സ് ചെയ്തു. നാടകങ്ങളിലും പരസ്യങ്ങളിലും ഇതിനുശേഷം അഭിനയിക്കാൻ തുടങ്ങി.

രേവതി സംവിധാനം ചെയ്ത ഫിർ മിലേംഗേ എന്ന ഹിന്ദി ചലച്ചിത്രത്തിലാണ് കമാലിനി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യത്തിലെ അവരുടെ അഭിനയം കണ്ടാണ് രേവതി കമാലിനിയെ ചലച്ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചത്. തെലുഗു ചലച്ചിത്രമായ ആനന്ദിലെ നായികാവേഷം കമാലിനിയെ പ്രശസ്തയാക്കി. തെലുഗു ചലച്ചിത്രരംഗത്താണ് കമാലിനി കുടുതലായും പ്രവർത്തിച്ചിട്ടുള്ളത്. മലയാളത്തിൽ കുട്ടിസ്രാങ്കിലെ പെമ്മേണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കമാലിനി_മുഖർജി&oldid=1686122" എന്ന താളിൽനിന്നു ശേഖരിച്ചത്