കമലാദേവി ചതോപാധ്യായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kamaladevi Chattopadhyay
കമലാദേവി ചതോപാധ്യായ
ജനനം കമലാദേവി
1903 ഏപ്രിൽ 3(1903-04-03)
Mangalore, Karnataka, India
മരണം 1988 ഒക്ടോബർ 29(1988-10-29) (പ്രായം 85)
ബിരുദം Bedford College (London)
ജീവിത പങ്കാളി Krishna Rao (വി. 1917–1919) «start: (1917)–end+1: (1920)»"Marriage: Krishna Rao to കമലാദേവി ചതോപാധ്യായ" Location: (linkback://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B4%B2%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF_%E0%B4%9A%E0%B4%A4%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF)
Harindranath Chattopadhyay (വി. 1919–1988) «start: (1919)–end+1: (1989)»"Marriage: Harindranath Chattopadhyay to കമലാദേവി ചതോപാധ്യായ" Location: (linkback://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B4%B2%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF_%E0%B4%9A%E0%B4%A4%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF)
മക്കൾ Ramakrishna Chattopadhyaya
പുരസ്കാരങ്ങൾ Ramon Magsaysay Award (1966)
Padma Bhushan (1955)
Padma Vibhushan (1987)

സാമൂഹ്യപരിഷ്ക്കർത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു കമലാദേവി ചതോപാധ്യായ. മംഗലാപുരത്ത് 1903 ഏപ്രിൽ 3-ന് ജനിച്ചു. മംഗലാപുരത്തും ബെഡ് ഫോഡ് കോളേജിലും, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലും പഠനം നടത്തി. കവിയായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ വിവാഹം കഴിച്ചു. തന്റെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്തി.

പത്മഭൂഷൺ, വട്മൂൽ അവാർഡ്, മാഗ്സസെ അവാർഡ്, ദേശികോത്തമ (വിശ്വഭാരതി) എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ഭൂനിയമങ്ങൾ മെച്ചപ്പെടുത്താനും വനിതാ പ്രസ്ഥാനം വികസിപ്പിക്കാനും അവർ യത്നിച്ചു. അഖിലേന്ത്യാ വനിതാ കോൺഗ്രസ്സിനു കളമൊരുക്കി.

അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം, പ്രവര്ത്തക സമിതി അദ്ധ്യക്ഷ,, ഇന്ത്യൻ സഹകരണ സംഘം, അഖിലേന്ത്യ കരകൌശല ബോർഡ്, ആൾ ഇന്ത്യാ ഡിസൈൻസ് സെൻറർ എന്നിവയുടെ അദ്ധ്യക്ഷ, വേൾഡ് ക്രാഫ്റ്റ്സ് കൌൺസിലിന്റെ ഉപാധ്യക്ഷ, ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സചിവ, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

"http://ml.wikipedia.org/w/index.php?title=കമലാദേവി_ചതോപാധ്യായ&oldid=1761257" എന്ന താളിൽനിന്നു ശേഖരിച്ചത്