കപ്രേക്കർ സംഖ്യ
6174 എന്ന സംഖ്യ കപ്രേക്കർ സംഖ്യ എന്ന് അറിയപ്പെടുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ ദീർഘകാലം സ്കൂൾ അദ്ധ്യാപകനായിരുന്ന ഡി. ആർ. കപ്രേക്കർ (1905 - 1986) ആണ് ഈ സംഖ്യയുടെ പ്രത്യേകത കണ്ടെത്തിയത്.
ഉള്ളടക്കം |
[തിരുത്തുക] 6174 ന്റെ പ്രത്യേകത
നാല് അക്കമുള്ള ഒരു സംഖ്യയെടുക്കുക. (നാലും ഒരേ അക്കമാകരുത്.) അതിലെ അക്കങ്ങളെടുത്ത് അവരോഹണക്രത്തിലെഴുതി ഒരു പുതിയ സംഖ്യ ഉണ്ടാക്കുക.ഈ സംഖ്യയിലെ അക്കങ്ങളെ വിപരീതക്രമത്തിലെഴുതി രണ്ടാമതൊരു സംഖ്യ ഉണ്ടാക്കുക. അവസാനമഴുതിയ രണ്ടുസംഖ്യകൾ തമ്മിലുള്ള വ്യത്യാസം കാണുക.കിട്ടുന്ന സംഖ്യയിലെ അക്കങ്ങളെ അവരോഹണക്രമത്തിലെഴുതി നേരത്തെ എഴുതിയ ക്രിയ വീണ്ടും ചെയ്യുക. ഈ ക്രിയ പലവട്ടം ആവർത്തിക്കുക. കുറച്ചു കഴിഞ്ഞാൽ "6174" എന്ന സംഖ്യ ആവർത്തിച്ചുവരുന്നതായി കാണാം. ആരംഭത്തിലുള്ള സംഖ്യ ഏതുതന്നെയായാലും അവസാനിക്കുന്നത് "6174" ൽ ആയിരിക്കും ഇതാണ് "6174" ന്റെ പ്രത്യേകത.
ഏതു സംഖ്യ എടുത്താലും "6174" ൽ എത്താൻ 7 ൽ കൂടുതൽ പ്രാവശ്യം ക്രിയ ചെയ്യേണ്ടിവരില്ലെന്ന് കാണാം.
[തിരുത്തുക] ഉദാഹരണം 1
ആരംഭ സംഖ്യയായി 3524 എടുക്കുക. അക്കങ്ങൾ അവരോഹണക്രത്തിലെഴുതുമ്പോൾ 5432 എന്ന് ലഭിക്കുന്നു.
5432 – 2345 = 3087 8730 – 0378 = 8352 8532 – 2358 = 6174
[തിരുത്തുക] ഉദാഹരണം 2
ആരംഭ സംഖ്യയായി 1121 എടുക്കുക. അക്കങ്ങൾ അവരോഹണക്രത്തിലെഴുമ്പോൾ 2111 എന്ന് ലഭിക്കുന്നു.
2111 – 1112 = 0999 9990 – 0999 = 8991 9981 – 1899 = 8082 8820 – 0288 = 8532 8532 – 2358 = 6174
[തിരുത്തുക] ഉദാഹരണം 3
ആരംഭ സംഖ്യയായി 3891 എടുക്കുക. അക്കങ്ങൾ അവരോഹണക്രത്തിലെഴുതുമ്പോൾ 9831എന്ന് ലഭിക്കുന്നു. (ഇത് 7 പ്രാവശ്യം ക്രിയ ചെയ്യെണ്ട ഒരു സംഖ്യ യാണ്.)
9831 - 1389 = 8442 8442 - 2448 = 5994 9954 - 4599 = 5355 5553 - 3555 = 1998 9981 - 1899 = 8082 8820 - 0288 = 8532 8532 - 2358 = 6174