കന്നഡ ഉപഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്നഡ
കന്നഡ–ബഡഗ
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
ദക്ഷിണേന്ത്യ
ഭാഷാ കുടുംബങ്ങൾദ്രാവിഡം
  • ദക്ഷിണ ദ്രാവിഡം
    • തമിഴ്–കന്നഡ
      • കന്നഡ
വകഭേദങ്ങൾ
  • കന്നഡ
  • ഹോലിയ
  • ബഡഗ
  • ഉരാളി
Glottologbada1263

കന്നഡ ഉപഭാഷകൾ എന്നും വിശാലമായ അർത്ഥത്തിൽ കന്നഡ-ബഡഗ ഭാഷകൾ എന്നും അറിപ്പെടുന്നത് കർണാടകയിലും അതിനു ചുറ്റും ഉള്ള ഭൂപ്രദേശങ്ങളിൽ ആളുകൾ സംസാരിച്ച് വരുന്ന ഭാഷകളൂടെ സമൂഹമാണ്.

കന്നഡ ഉപഭാഷകളും ഭാഷകളും[തിരുത്തുക]

കുന്ദഗന്നഡ, ഹവിഗന്നഡ, അരെഭാഷെ തുടങ്ങിയ ഇരുപതോളം ഉപഭാഷകൾ കന്നഡയിൽ ഉണ്ട് എന്ന് കരുതുന്നു.[1]

ശിഷ്ട കന്നഡ[തിരുത്തുക]

കന്നഡയിലെ ഉപഭാഷകൾ പ്രധാനമായി മൂന്ന് വർഗ്ഗങ്ങളിൽ പെടുന്നവയാണ്.[2]

കരാവലി (തീരദേശം) കന്നഡ
ഹാലക്കി, ബാർക്കൂർ, ഹവിഗന്നഡ (ഹവ്യക), കുന്ദഗന്നഡ, ബെല്ലാരി, കുമ്ട്ട,
തെക്ക് കിഴക്കൻ
അരെഭാഷെ, തിപ്ട്ടൂർ, രബക്കവി, നഞ്ജനഗൂഡ്
ദക്ഷിണ കർണ്ണാടകയിലെ
അരുവു, ബെംഗലൂർ കന്നഡ, സോലിഗ, കുറുമ്പ

ബഡഗ[തിരുത്തുക]

ബഡഗ ഭാഷ കന്നഡയോട് വളരെ അടുത്ത സാമ്യമുള്ള ഒരു ഭാഷയാണ്. തമിഴ്നാട്ടിലെ നീലഗിരി മലയോരത്തിലെ ബഡഗ ജനവിഭാഗമാണ് ഈ ഭാഷ സംസാരിക്കുനത്. ബഡഗ ഒരു സ്വതന്ത്ര ദ്രാവിഡ ഭാഷയാണെന്ന് അഭിപ്രായവും നിലവിലുണ്ട്. അടുത്ത കാലത്ത് സാഹിത്യരംഗത്തും ബഡഗ ഭാഷയ്ക്ക് പ്രാതിനിധ്യം ലഭിച്ചു. ഒരു പിടി സിനിമകളും ബഡഗ ഭാഷയിൽ ഇറങ്ങിയിട്ടുണ്ട്. ക്രിസ്ത്വബ്ദം പന്ത്രണ്ടാം നൂറ്റാണ്ടിന് ശേഷമാണ് ബഡഗ കന്നഡയിൽ നിന്നും വേർപ്പെട്ടത് എന്നും കരുതപ്പെടുന്നു. കന്നഡയിൽ ഴ, റ എന്നീ വർണ്ണങ്ങൾ ലുപ്തമായത് പോലെ ബഡഗയിൽ ലുപ്തമായിട്ടില്ല. എന്നാൽ പൊതുവെ ള വർണ്ണത്തോടെ വ്യവഹരിക്കപ്പെടുന്ന വാക്കുകളും ബഡഗയിൽ ഴ വർണ്ണത്തോടെ ആണ് വ്യവഹരിക്കപ്പെടുന്നത്. ഉദാഹരണത്തിന് കന്നഡയിൽ അവളു(അവൾ) എന്നാണെങ്കിൽ ബഡഗയിൽ അവഴു എന്നാണ്.

ഹോലിയ[തിരുത്തുക]

ഹോലിയ എന്നും ഹോലാർ, ഹോലെ, ഹോലു, ഗോളാരി കന്നഡ എന്നും പല വിധമായി അറിപ്പെടുന്ന ഭാഷ കന്നഡയോട് പ്രകടമായ സാമ്യമുള്ളതാണ്. മഹാരാഷ്ട്രയും മധ്യപ്രദേശും ഉൾപ്പെടെ ആകെ 500 പേര് ഹോലിയ ഭാഷ സംസാരിക്കുന്ന് എന്ന വിവരം ലഭ്യമായിട്ടുണ്ട്.[3]

ഊരാളി[തിരുത്തുക]

ഊരാളിയും കന്നഡയോട് പ്രകടമായ സാമ്യമുള്ള എന്നാൽ കന്നഡ വ്യാകരണത്തിൽ നിന്ന് ചില കാര്യങ്ങളിൽ അകന്ന് നിൽക്കുന്ന ഒരു ഭാഷയാണ്. കേരളത്തിലും തമിഴ്നാട്ടിലുമായി താമസിക്കുന്ന ഊരാളി ആദിവാസി ഗോത്രവർഗ്ഗക്കാർ സംസാരിക്കുന്ന ഭാഷയാണ് ഊരാളി.[4]

കന്നഡ ഭാഷകളെ കുറിച്ചുള്ള വിസ്തൃത പഠനം[തിരുത്തുക]

കന്നഡ ഭാഷകൾ എന്ന പ്രയോഗം ഒരുപാട് പഴക്കം ചെന്നതാണ്. ക്രിസ്ത്വബ്ദം ഏഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കന്നഡയിലെ ആദ്യ ഗദ്യകൃതിയായ കവിരാജ മാർഗ്ഗത്തിലും കന്നഡങ്ങള് എന്ന പ്രയോഗം കാണാവുന്നതാണ്. കന്നഡ ഭാഷകളെ കുറിച്ച് വിസ്തൃത പഠനം നടത്തിയവരുടെ പേരുകൾ ചുവടെ ചേർക്കുന്നു.

  • സംഗമേശ് സവദത്തിമഠ
  • ശംബാ ജോശി
  • പാട്ടീൽ പുട്ടപ്പ

അവലംബങ്ങൾ[തിരുത്തുക]

  1. 20 dialects of Kannada
  2. മിക്കായൽ ആണ്ട്രോനോവ്, 2003. A comparative grammar of the Dravidian languages
  3. "LANGUAGES OF India , Minor and Tribl languages". Archived from the original on 2011-01-06. Retrieved 2011-02-22.
  4. Urali
"https://ml.wikipedia.org/w/index.php?title=കന്നഡ_ഉപഭാഷകൾ&oldid=3668855" എന്ന താളിൽനിന്ന് ശേഖരിച്ചത്