കണ്ടംബെച്ച കോട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ടം ബച്ച കോട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കണ്ടം ബച്ച കോട്ട് | |
|---|---|
| സംവിധാനം | ടി.ആർ . സുന്ദരം |
| നിർമ്മാണം | മോഡേൺ തീയറ്റേഴ്സ് |
| രചന | കെ.ടി. മുഹമ്മദ് , മുഹമ്മദ് യൂസഫ് |
| അഭിനേതാക്കൾ | പ്രേം നവാസ് , അംബിക |
| സംഗീതം | ബാബുരാജ് |
| റിലീസിങ് തീയതി |
|
| സമയദൈർഘ്യം | 156 minutes |
| രാജ്യം | |
| ഭാഷ | Malayalam |
മലയാളത്തിലെ ആദ്യത്തെ ബഹുവർണ്ണ ചിത്രമാണ് കണ്ടം ബച്ച കോട്ട് 1961-ലാണ് ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. ടി.ആർ. സുന്ദരം ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. സേലത്തെ മോഡേൺ തീയേറ്റേഴ്സ് ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. എം.എസ്. ബാബുരാജ് സംഗീതസംവിധാനവും, ടി. മുഹമ്മദ് യൂസഫ് തിരക്കഥയും രചിച്ചു[1]. 1956-ൽ അവതരിപ്പിക്കപ്പെട്ട കണ്ടം ബച്ച കോട്ട് എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നാടകത്തിൽ ചെരിപ്പുകുത്തിയുടെ വേഷം അവതരിപ്പിച്ച ടി.എസ്. മുത്തയ്യ തന്നെയാണ് ചിത്രത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- പ്രേം നവാസ്
- അംബിക
- തിക്കുറിശി സുകുമാരൻ നായർ
- എസ്.പി. പിള്ള
- ബഹദൂർ
- ടി.എസ്. മുത്തയ്യ
- പങ്കജവല്ലി
- ആറന്മുള പൊന്നമ്മ