കടൽച്ചൊറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജെല്ലിഫിഷ് Temporal range: 505–0 Ma കമ്പ്രിയൻ – സമീപസ്ഥം |
|
|---|---|
| Pacific sea nettle jellyfish Chrysaora fuscescens. |
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Cnidaria |
| ക്ലാസ്സ്: | Scyphozoa Goette, 1887 |
| Orders | |
ശരീരത്തിൽ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയാണ് ജെല്ലിഫിഷ് അഥവാ കടൽച്ചൊറി. ഇതു മത്സ്യമല്ല. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെൻറക്കിളുകളും (tentacles) ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഈ ടെൻറക്കിളുകൾ ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്. ഭീമൻ ജല്ലി ഫിഷിൻറെ ടെൻറക്കിളിന് 30 മീറ്റർ വരെ നീളമുണ്ടാകും. ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ കാൻസറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. എല്ലാ ജെല്ലി ഫിഷുകളും നിരുപദ്രവകാരികളല്ല. ബോക്സ് ജല്ലി ഫിഷ് പോലുള്ളവ വിഷമുള്ളവയാണ്. മനുഷ്യനെവരെ കൊല്ലാൻ ശേഷിയുള്ള വിഷമാണുള്ളത്. സ്വച്ഛമായി നീന്തൽ നടത്തുന്ന ഫൈലം സിനിഡാരിയയിൽ പെട്ട ജെല്ലിമത്സ്യത്തിന്റെ മറ്റൊരു പേരാണ് മേഡുസാ .