കടൽവിശറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കടൽച്ചാട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Soft coral
Cladiella sp.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: Cnidaria
Class: Anthozoa
Subclass: Octocorallia
Order: Alcyonacea
Lamouroux, 1812 [1]
Suborders

See text

Synonyms
  • Gorgonacea

ഒരു പ്രത്യേക തരം ആഴക്കടൽ ജീവികളാണ് കടൽവിശറികൾ. ഇവ സീ ഫാൻസ്, കടൽച്ചാട്ടകൾ, ഗൊർഗോണിയൻസ് എന്നൊക്കെ അറിയപ്പെടുന്നു. നിഡേറിയ എന്ന ഫൈലത്തിൽ ഉൾപ്പെടുന്നവയാണ് കടൽവിശറികൾ. വെസ്റ്റ് ഇൻഡീസ്, ഫ്ളോറിഡ, ബെർമുഡ തുടങ്ങിയ പ്രദേശങ്ങളിലെ ആഴക്കടലിൽ ഇവ ധാരാളമായി വളരുന്നു. ആന്തോസോവ ക്ലാസ്സിൽ ഉൾപ്പെടുന്ന വിശറികൾ ഏകദേശം അഞ്ഞൂറോളം വർഗ്ഗങ്ങൾ ഉണ്ട്.

ജന്തുകുലത്തിൽ ഉൾപ്പെടുന്ന ഇവ രൂപത്തിൽ സസ്യങ്ങളോടു സാമ്യം പുലർത്തുന്നു. സസ്യങ്ങളെപ്പോലെ ഇവ ഒരിടത്തുതന്നെ നിലയുറപ്പിച്ച് സാവധാനം ശിഖരങ്ങൾ പോലെ വേർതിരിഞ്ഞ് കോളനിയായി രൂപം കൊള്ളുന്നു. ഈ ശിഖരങ്ങളെല്ലാം ഒന്നുചേർന്ന് വിശറിയുടെ ആകൃതിയിൽ കാണപ്പെടുന്നതിനാൽ ഇവ കടൽവിശറികൾ എന്നറിയപ്പെടുന്നു. മറ്റുചിലപ്പോൾ ശാഖകൾ കട്ടിയായി ചാട്ടപോലെ കാണുന്നു. അതിനാൽ കടൽച്ചാട്ടകൾ എന്നും അറിയപ്പെടുന്നു. ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളിൽ കാണുന്ന ശിഖരങ്ങൾക്ക് ഏതാനും ഇഞ്ച് കനമുണ്ടാകും. ചിലയിനങ്ങൾ പവിഴപ്പുറ്റുകളോട് സാദൃശ്യം പുലർത്തുന്നു.

ഒരു സസ്യത്തിനു എട്ടു കൈകൾ പോലുള്ള ഭാഗം (ടെന്റക്കിളുകൾ) ഉണ്ട്. ഈ കൈ ഉപയോഗിച്ച് ഇവ കടൽ സസ്യങ്ങളെയും ചെറുജീവികളെയും ഭക്ഷണമാക്കുന്നു. ഈ രീതി ഫിൽട്ടർ ഫീഡിങ് എന്നറിയപ്പെടുന്നു. ഈ പ്രവർത്തിക്കുചിതമായാണ് ഇവയുടെ കൈകൾ വിന്യസിച്ചിരിക്കുന്നത്. ജലത്തിലൂടെ ഒഴുകിവരുന്ന ജീവികളെയും സസ്യങ്ങളെയും ഇവ വിദഗ്ദമായി പിടികൂടുന്നു. ചിലയിനം വിശറികൾ സൂസാന്തെല്ലെ (Zooxanthallae) എന്ന ആൽഗകളെ കൂട്ടാളികളാക്കുന്നു. ഇവ തമ്മിൽ സിംബയോട്ടിക് ബന്ധം ജനിക്കുന്നു. ഒപ്പം പ്രകാശസംശ്ലേഷണം വഴി കടൽവിശറികൾക്ക് ഭക്ഷണം ലഭ്യമാക്കുന്നു. ഇത്തരം കടൽവിശറികൾക്ക് ബ്രൗൺ നിറമാണുള്ളത്. അല്ലാത്തവയ്ക്ക് മറ്റു നിറങ്ങളാണുള്ളത്. ഇവയ്ക്ക് ഫിൽട്ടർ ഫീഡിങ് വഴി മാത്രമേ ഭക്ഷിക്കാൻ സാധിക്കൂ. മറ്റു ചില കടൽജന്തുക്കൾ കടൽവിശറികളുടെ കൂട്ടത്തിൽ പറ്റിപ്പിടിച്ചു വളരാറുണ്ട്. ഇവയിൽ പ്രധാനികൾ പിഗ്മി കടൽക്കുതിരകളാണ്. ഈ പ്രവൃത്തിയിലൂടെ കടൽക്കുതിരകൾ ശത്രുക്കളിൽ നിന്നും രക്ഷനേടുന്നു.

അവലംബം[തിരുത്തുക]

  1. van Ofwegen, L. (2011). "Alcyonacea Lamouroux, 1812". WoRMS. World Register of Marine Species. Retrieved 2011-12-15.
  • Sprung & Delbeek (1997), The Reef Aquarium, p. 31-32

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കടൽവിശറി&oldid=3918919" എന്ന താളിൽനിന്ന് ശേഖരിച്ചത്