കടുകരോഹിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടുകരോഹിണി
CITES Appendix II (CITES)[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. kurroa
Binomial name
Picrorhiza kurroa
Royle ex Benth.

ആയുർവ്വേദത്തിൽ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കടുകുരോഹിണി അഥവാ കടുകരോഹിണി (ശാസ്ത്രീയനാമം: Picrorhiza kurroa). സംസ്കൃതത്തിൽ ഈ സസ്യത്തിന്റെ പേരുകളായ കടുരോഹിണി ,കടുകാരോഹിണി, കടുകാ, കട്വി, കുടകീ, കടുകീ, തീവ്രം, മത്സ്യപിത്താ, കടുംഭരാ, അശോകരോഹിണി, കൃഷ്ണഭേദി, ചക്രാംഗീ, ശകലാദിനി, കടുകിരമണ തുടങ്ങിയവയും കേരളത്തിലെ ആയുർവ്വേദപണ്ഡിതർ വളരെമുമ്പു മുതലേ ഉപയോഗിച്ചുപോന്നിട്ടുണ്ടു്.[2],[3] എന്നാൽ ഇവയിൽ ചില പേരുകളിൽ അറിയപ്പെടുന്ന മറ്റു പലയിനം സസ്യങ്ങളും ധാരാളമുണ്ട് .

നേപ്പാളിലെ 2700 മീറ്ററിനും 4500 മീറ്ററിനും ഇടയ്ക്കു് ഉയരമുള്ള പർവ്വതപ്രദേശങ്ങളിലാണു് ഒരു ചിരസ്ഥായി സസ്യമായ കടുകുരോഹിണി സ്വാഭാവികപ്രകൃതിയിൽ വളരുന്നതു്. പ്രാചീനകാലം മുതലേ നേപ്പാളിലെ കർണലി മേഖലയിൽ നിന്നും മരുന്നുകമ്പോളങ്ങളിലെത്തുന്ന പ്രധാന ഔഷധസസ്യോല്പന്നങ്ങളിൽ ഒന്നാണിത്. അവിടെ ലഭ്യമായ വനവിഭവങ്ങളിൽ താരതമ്യേന ഉയർന്ന സാമ്പത്തികപ്രാധാന്യമുള്ള സസ്യമെന്ന നിലയിൽ കടുകുരോഹിണി പരിഗണിക്കപ്പെടുന്നു. ഔഷധക്കൂട്ടുകളിൽ ഇന്ത്യൻ ജനുസ്സിന് (Gentiana kurroo) പകരമായും ഇത് ഉപയോഗിക്കാറുണ്ട്[4] കറുത്ത കടുകുരോഹിണി , വെളുത്ത കടുകുരോഹിണി എന്നിങ്ങനെ രണ്ടിനമുണ്ട്. വെളുത്തതിനു ഗുണം കൂടും[അവലംബം ആവശ്യമാണ്]

മറ്റു പേരുകൾ[തിരുത്തുക]

  • സംസ്കൃതം: കടുരോഹിണി ,കടുകാരോഹിണി, കടുകാ, കട്വി, കുടകീ, കടുകീ, തീവ്രം, മത്സ്യപിത്താ, കടുംഭരാ, അശോകരോഹിണി, കൃഷ്ണഭേദി, ചക്രാംഗീ, ശകലാദിനി, കടുകിരമണി
  • നേപ്പാളി ഭാഷ: കുട്ട്കി, കടുക്

ഔഷധത്തിന്റെ രസവർഗ്ഗവും ചില ഉപയോഗങ്ങളും[തിരുത്തുക]

ചരകസംഹിതയിലെ വിമാനസ്ഥാനം എട്ടാം അദ്ധ്യായത്തിൽ തിക്തകരസകാരികളുടെ വർഗ്ഗത്തിലാണു് കടുകുരോഹിണിയെ ഉൾപ്പെടുത്തിയിരിക്കുന്നതു്[5]. കരൾ രോഗങ്ങൾക്ക് നല്ലതാണ്. പ്രസവാനന്തരമുള്ള മുലപ്പാലിനു മേന്മ കൂട്ടാൻ ആയുർവ്വേദത്തിൽ നിർദ്ദേശിക്കുന്ന ‘കാടിക്കഷായത്തിൽ‘ കടുകുരോഹിണിയും ഒരു ചേരുവയാണ്. [6]

അവലംബം[തിരുത്തുക]

  1. "Appendices". Convention on International Trade in Endangered Species (CITES). 2014. Retrieved 2014-08-07.
  2. സി. മാധവൻ പിള്ള (1995) [മേയ് 1977]. അഭിനവ മലയാള നിഘണ്ടു - വാല്യം ഒന്നു്. അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 3/96/97 DCBT 3 Pondi 16 - 5000-0896) (ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ ed.). കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1. {{cite book}}: Cite has empty unknown parameters: |chapterurl= and |coauthors= (help); Unknown parameter |month= ignored (help)
  3. ശ്രീകണ്ഠേശ്വരം ജി. പത്മനാഭ പിള്ള (16 മാർച്ച് 1923). പി. ദാമോദരൻ നായർ എം.എ., ബി.എൽ. (ed.). ശബ്ദതാരാവലി. അച്ചടി: എം.പി. പോൾ സ്മാരക ഓഫ്സെറ്റ് പ്രിന്റിങ് പ്രസ്സ്, (എസ്.പി.സി.എസ്.), കോട്ടയം (S 7012 B1014 15/06-07 31-2000) (31 ed.). കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം. {{cite book}}: Check date values in: |year= / |date= mismatch (help); Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)
  4. "Kutki" (PDF). Kathmandu: Asia Network for Sustainable Agriculture and Bioresources. Archived from the original (PDF) on 25 February 2007. Retrieved 1 January 2014.
  5. ടി.സി, പരമേശ്വരൻ മൂസ്സത്; കെ.വി, ശർമ്മ (കൊ.വ. 1092). വാചസ്പത്യം (ചരകസംഹിതയുടെ ഭാഷാവ്യാഖ്യാനം). തൃശ്ശൂർ: ഭാരതവിലാസം അച്ചുക്കൂടം, തൃശ്ശിവപേരൂർ‍. pp. അദ്ധ്യായം: 8 ശ്ലോകം, വ്യാഖ്യാനം: 163 പുറം: 237. {{cite book}}: Check date values in: |year= (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. കോട്ടയ്ക്കൽ, പി.വി., കൃഷ്ണവാരിയർ (1905). ആര്യവൈദ്യചരിത്രം. കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാല. pp. അദ്ധ്യായം 4, പുറം 41.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കടുകരോഹിണി&oldid=3627426" എന്ന താളിൽനിന്ന് ശേഖരിച്ചത്