കടല്‍ത്തെങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
കടല്‍ത്തെങ്ങ് അഥവാ കൊക്കോ ഡെ മെര്‍
Coco de mer with fruit
Coco de mer with fruit
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Liliopsida
നിര: Arecales
കുടുംബം: Arecaceae
ഉപകുടുംബം: Coryphoideae
ഗോത്രം: Borasseae
ജനുസ്സ്‌: Lodoicea
ശാസ്ത്രീയനാമം
Lodoicea maldivica ലോഡോയ്സീ മാല്‍ദിവിക
(J.F.Gmelin) Persoon
Coco de mer tree in a Sri Lanka botanic garden

സേഷെത്സിലെ രണ്ടു ദ്വീപുകളില്‍ മാത്രം കണ്ടുവരുന്ന ഒരു പനയാണ്‌ കടല്‍ത്തെങ്ങ് (sea coconut) അഥവാ കൊക്കോ ഡെ മെര്‍ എന്നറിയപ്പെടുന്നത്. ലോഡോയ്സീ മാല്‍ദിവിക (Lodoicea maldivica) എന്നാണ് ഇതിന്റെ ശാസ്ത്രനാമം (ഇതിന്റെ ഉല്‍ഭവം മാലദ്വീപുകളിലാണ് എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ്‌ ഈ പേര്‌ വന്നത്)[1].

ലോകത്തെ ഏറ്റവും വലിയ സസ്യവിത്തായ ഇതിന്റെ തേങ്ങക്ക് 20 കിലോഗ്രാം വരെ ഭാരമുണ്ടാകും. കുറഞ്ഞത് ഇരുന്നൂറു വര്‍ഷമെങ്കിലും ഈ വൃക്ഷത്തിന്‌ ആയുസ്സുണ്ട്. 800 വര്‍ഷം വരെ ഈ വൃക്ഷം നിലനില്‍ക്കുമെന്നും വാദങ്ങളുണ്ട്. 4000-ത്തോളം കടല്‍ത്തെങ്ങുകള്‍ മാത്രമാണ്‌ ഇന്ന് ഭൂമിയിലുള്ളത്. ഇവയില്‍ കൂടുതലും പ്രസ്ലിന്‍ ദ്വീപിലെ വല്ലീ ഡെ മയ് ദേശീയോദ്യാനത്തിലാണ്‌. ഇതിന്റെ തേങ്ങകളുടെ കയറ്റുമതി കര്‍ശനനിയന്ത്രണത്തിന്‌ വിധേയമാണ്‌[1].

[തിരുത്തുക] ചരിത്രം

ആഫ്രിക്കന്‍ തീരങ്ങളിലെ കടലില്‍ നിന്ന് ഇതിന്റെ തേങ്ങ കണ്ട നാവികരാണ്‌ ഇതിന്റെ കടല്‍ത്തേങ്ങ (കൊക്കോ ഡെ മെര്‍) എന്നു വിളിച്ചത്[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - SECRETS OF THE SEA, Page no. 22
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം