കടമ്മനിട്ട വാസുദേവൻ പിള്ള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പ്രശസ്തനായ പടയണി കലാകാരനാണ് കടമ്മനിട്ട വാസുദേവൻ പിള്ള (ജനനം 24 മേയ് 1947). കേരള ഫോക്ക്ലോർ അക്കാദമിയുടെ മുൻ വൈസ് ചെയർമാനാണ്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻമാളേക്കൽ രാമകൃഷ്ണപിള്ള, അമ്മ പാറുക്കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. പന്തളം എൻ.എസ്.എസ്. കോളേജിലെ ഗണിത അദ്ധ്യാപകനായിരുന്നു.[1]
കൃതികൾ [തിരുത്തുക]
- പടേനിയിലെ പാളക്കോലങ്ങൾ
- പടേനി
- പടയണിയുടെ ജീവതാളം
- പടയണി- ജനകീയ അനുഷ്ഠാന നാടകം
പുരസ്കാരങ്ങൾ [തിരുത്തുക]
- സംഗീത നാടക അക്കാദമി അവാർഡ്(1995)[2]
- കേരള സാഹിത്യ അക്കാദമി അവാർഡ്(1996)[3]
- 2010ലെ പി.കെ.കാളൻ പുരസ്‌കാരം[4]
അവലംബം [തിരുത്തുക]
- ↑ ഫോക്‌ലോർ വർഗീയവത്കരിക്കാൻ വരട്ടെ ,കാണാം - കടമ്മനിട്ട വാസുദേവൻ പിള്ളയുമായി അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 90 ലക്കം 4 2012 ഏപ്രിൽ 8 - 14
- ↑ http://www.keralasangeethanatakaakademi.com/fellowship_awards.html
- ↑ http://www.keralasahityaakademi.org/ml_aw7.htm
- ↑ http://www.madhyamam.com/news/41783/110129