കങ്കണ റണാവത്
| കങ്കണ റണാവത് | |
|---|---|
| ജനനം | കങ്കണ അമർദീപ് റണാവത് 1987 മാർച്ച് 20 ഹിമാചൽ പ്രദേശ്, ഇന്ത്യ |
| മറ്റ് പേരുകൾ | കങ്കൺ കങ്കണ |
| ഉദ്യോഗം | അഭിനേത്രി |
| സജീവം | 2006 - ഇതുവരെ |
| ജീവിത പങ്കാളി | ഇല്ല |
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് കങ്കണ റണാവത് (ഹിന്ദി: कंगना राणावत) (ജനനം മാർച്ച് 20, 1987). കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ആദ്യജീവിതം
ഒരു സ്കൂൾ ടീച്ചറായ ആശയുടെയും (അമ്മ), ബിസിനസ്സുകാരനായ അമർദീപിൻറെയും (അച്ഛൻ) മകളായി ജനിച്ച കങ്കണയ്ക്ക് ഒരു മുതിർന്ന സഹോദരിയും, ഇളയ സഹോദരനും ഉണ്ട്. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ സ്തിഥി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്.[1]
കങ്കണ തൻറെ വിദ്യഭ്യാസകാലം കൂടുതലായും ചിലവഴിച്ചത് ഷിംലയിലാണ്.[2]
[തിരുത്തുക] സിനിമാജീവിതം
ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.[3]. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.[4]. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.
പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം.
[തിരുത്തുക] അവാർഡുകൾ
- 2007 – GIFAയുടെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ്. (ഗാംഗ്സ്റ്റർ)
- 2007 – മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്. (ഗാംഗ്സ്റ്റർ)
- 2007 – IIFAയുടെ പുതുമുഖതാരം അവാർഡ്. (ഗാംഗ്സ്റ്റർ)
- 2007 – AIFAയുടെ മികച്ച പുതുമുഖനടിക്കുള്ള അവാർഡ്. (ഗാംഗ്സ്റ്റർ)
[തിരുത്തുക] അഭിനയിച്ച സിനിമകൾ
- 2006 - ഗാംഗ്സ്റ്റർ
- 2006 – വോ ലംഹേ
- 2007 – ഷക്കലക്ക ഭൂം ഭൂം
- 2007 – ലൈഫ് ഇൻ എ മെട്രോ
- 2008 – ധാം ധൂം (തമിഴ്)
- 2008 – ഫാഷൻ
- 2009 – രാസ്സ് 2
- 2009 – രോഷൻ
- 2009 – കൈറ്റ്സ്
- 2009 – ഹാപ്പി ന്യൂ ഇയർ
[തിരുത്തുക] അവലംബം
- ↑ "tribuneindia.com". Another actress from Himachal Pradesh. http://www.tribuneindia.com/2004/20041221/himachal.htm#8, ശേഖരിച്ചത്: ഫെബ്രുവരി 16, 2007.
- ↑ "himachal.us". Quotes from Kangana. http://himachal.us/gallery/main.php?g2_view=core.ShowItem&g2_itemId=956, ശേഖരിച്ചത്: ഫെബ്രുവരി 16, 2007.
- ↑ Kangana Ranaut TheFilm.co.in : Bollywood News Gossip, Bollywood Music, Bollywood Wallpapers,Bollywood Movie Trailers and Songs Download
- ↑ "boxofficeindia.com". Gangster is a hit at the box office. http://www.boxofficeindia.com/2006.htm, ശേഖരിച്ചത്: ഫെബ്രുവരി 16, 2007.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
||||||||
- Infobox person using deprecated parameters
- Infobox person using deprecated location parameter
- മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1987-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- മാർച്ച് 20-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- തമിഴ്ചലച്ചിത്ര നടിമാർ
- മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ