ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്


സ്ഥാനംപൂങ്കാവ്, ആലപ്പുഴ
രാജ്യംഇന്ത്യ
ചരിത്രം
സ്ഥാപിതംഎ.ഡി. 1855, മാർച്ച് 8
ഭരണസമിതി
രൂപതകൊച്ചി രൂപത
ജില്ലആലപ്പുഴ

ആലപ്പുഴ ജില്ലയിലെ ഗ്രാമീണ പ്രേദേശമായ പൂങ്കാവിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ തീർത്ഥാടന ദേവാലയമാണ് ഔവർ ലേഡി ഓഫ് അസംപ്ഷൻ. എ.ഡി 1855 മാർച്ച് 8-ന് സ്ഥാപിതമായ ഈ ദേവാലയം ലത്തീൻ കത്തോലിക്കാ സഭയിലെ കൊച്ചി രൂപതയുടെ കീഴിലാണ്. പൂങ്കാവ്പള്ളി ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ വിശുദ്ധവാര തീർത്ഥാടന കേന്ദ്രമാണ്. Poomkavu Church - Our Lady Of Assumption Church, Poomkavu Alleppey, Kerala.India

എല്ലാ വർഷവും തപസ്- നോമ്പുക്കാലത്ത് വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് നിരവധി തീർത്ഥാടക ജനങ്ങൾ ഇവിടെക്ക് എത്താറുണ്ട്. വിശുദ്ധവാരത്തിലെ പെസഹാ വ്യാഴാഴ്ച തിരുവത്താഴ പൂജക്കും കാലുകഴുകൽ ശുശ്രുഷയ്ക്കും ശേഷം പള്ളിയിൽദീപകാഴ്ച സമർപ്പണം നടക്കുന്നു. പള്ളിയുടെ തിരുമുറ്റം മുതൽ കിഴക്ക് റെയിൽവേ ട്രാക്ക് വരെ നില വിളക്ക് കൊണ്ട് ജനങ്ങൾ ദീപകാഴ്ച സമർപ്പിക്കുന്നു. മറ്റൊരു വലിയ പ്രേത്യകത ദു:ഖവെള്ളിയാഴ്ചയിലെ പ്രസിദ്ധമായ കർത്താവിന്റെ അത്ഭുത പിഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരുകാണിക്കലാണ്. എല്ലാ വർഷവും ഒട്ടനവധി ജനങ്ങളാണ് ഇവിടെ തീർത്ഥടനത്തിനും മറ്റുമായി ഇവിടെ വരുന്നത്.പൂങ്കാവ് വിന്റെ പ്രധാന ലാൻഡ്മാർക്ക് പൂങ്കാവ് പള്ളിയാണ്. കൂടാതെ ആലപ്പുഴ ജില്ലയിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന പ്രധാന ദ്വിമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളാണ് പൂങ്കാവ് പള്ളിയും, തുമ്പോളി - സെന്റ്. തോമസ് പള്ളിയും (തുമ്പോളി പ്രസിദ്ധമായ മരിയൻ തീർത്ഥാടന ദേവാലയമാണിത്).

ചരിത്രം[തിരുത്തുക]

ആലപ്പുഴ തുമ്പോളിപള്ളി (സെന്റ്. തോമസ് പള്ളി, തുമ്പോളി - മരിയൻ തീർത്ഥാടന കേന്ദ്രം) ഇടവകയിൽ നിന്നാണ് പൂങ്കാവ് പള്ളി സ്വതന്ത്ര ഇടവകയായി മാറിയത് AD 1860-ലാണ്. അന്ന് പൂങ്കാവിനു സമീപമായി 200 കുടുംബങ്ങളും 700 അംഗങ്ങളുമായി തുമ്പോളിലാണ് നിലവിൽ ഒരു ദേവാലയമുണ്ടായിരുന്നത്. കൊച്ചാക്കോ തോമസ് വലിയവീട്ടിൽ സംഭാവനയായി നൽകിയ 1 ഏക്കർ 73 സെന്റ് സ്ഥലത്തായി A D 1855 മാർച്ച് 8-നാണ് ദേവാലയ നിർമ്മാണം ആരംഭിച്ചത്. 1860-ലാണ് ദേവാലയ നിർമ്മാണം പൂർത്തീകരിച്ചത്.[1] 1948 - 1952 കാലഘട്ടത്തിന് ഇടയിൽ ആണ് പൂങ്കാവ് പള്ളിയിലെ യേശു ക്രിസ്തുവിന്റെ അത്ഭുത പിഡാനുഭവ തിരുസ്വരൂപം വെൺ തേക്ക് തടിയിൽ കൊത്തി പണിയിക്കപ്പെട്ടതും അത് ദേവാലയത്തിൽ പ്രേതിഷ്ടിക്കപെട്ടതും. അന്ന് മുതൽ പൂങ്കാവിൽ വിശ്വാസ വർധനവും, അത്ഭുതങ്ങളും ഇപ്പോഴും തുടരുന്നു. ഇപ്പോൾ പൂങ്കാവ് ആലപ്പുഴയിലെയും, കേരളത്തിലെയും ഏറ്റവും പ്രധാനപെട്ട ക്രൈസ്തവ തീർത്ഥാടന ദേവാലയങ്ങളിൽ ഒന്നാണിത്.

എത്തിച്ചേരാൻ[തിരുത്തുക]

പൂങ്കാവ് ആലപ്പുഴ യിൽ നിന്ന് 7 km, എറണാകുളംകൊച്ചി അന്താരാഷ്ട്ര വിമാനത്താവളംത്തിൽ നിന്ന് 80 km, കൊച്ചി നഗരത്തിൽ നിന്ന് 60 Km, ചേർത്തലയിൽ നിന്ന് 18.5 km, ചങ്ങനാശ്ശേരി യിൽ നിന്ന് 34 km, കായംകുളം ത്തു നിന്ന് 53 km ആയി പൂങ്കാവ് പള്ളി സ്ഥിതി ചെയ്യുന്നു. പൂങ്കാവ് മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിൽ ആയി സ്ഥിതി ചെയ്യുന്നു. ആര്യാട് ഗ്രാമ പഞ്ചായത്തിന്റെയും മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിന്റെയും അതിർത്തി കൂടി പങ്കിടുന്നുണ്ട്.

തിരുനാൾ[തിരുത്തുക]

പൂങ്കാവ്ദേവാലയത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വരുന്നതും പിന്നെ പൂങ്കാവിലുള്ളവർ ആഷോഷമായി കാണുന്നതും പൂങ്കാവിലെ ``വിശുദ്ധവാര´´ തീർത്ഥാടനത്തിനാണ്. പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നി ദിവസങ്ങളാണ് ഏറ്റവും പ്രധാനപെട്ടത്. പെസഹവ്യാഴം - പ്രസിദ്ധമായ ദീപകാഴ്ച സമർപ്പണം , ദുഃഖവെള്ളി - പൂങ്കാവ് പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കർത്താവിന്റെ പീഡാനുഭവ തിരുസ്വരൂപവും വഹിച്ചുള്ള നഗരികാണിക്കൽ , അന്നേ ദിവസം (ദുഃഖവെള്ളി) വെളുപ്പിന് 5.00 Am മുതൽ ഉച്ചയ്ക്ക് 2.00 pm വരെ നേർച്ചകഞ്ഞി വിതരണം ഉണ്ട്.ശനിയാഴ്ച - രാത്രി 10.30 ക്ക് പെസഹ പ്രേഘോഷണവും ഉയർപ്പ് കുർബാന(ശുശ്രുഷ), ഈസ്റ്റർ ആഘോഷ പ്രേദക്ഷിണം. കൂടാതെ എല്ലാ വർഷവും ജനുവരി ആദ്യ ഞായർ ആഴ്ചയിലാണ് അത്ഭുത തിരുസ്വരൂപംമായ ഉണ്ണിശോയുടെ ``എപ്പിഫാനി - പ്രെത്യക്ഷിക്കരണ തിരുനാൾ ആഘോഷം. അത് കഴിഞ്ഞ് വരുന്ന ഞായർ അതായത് ജനുവരി രണ്ടാം ഞായർ എട്ടാംമിടം പെരുന്നാൾ. പിന്നെ ആഗസ്ത് 15 നു പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗരോപണ തിരുനാൾ ആഘോഷം. കൂടാതെ എല്ലാ വർഷവും മാർച്ച്‌ -19 ന് വിശുദ്ധ യൗസെപ്പ് പിതാവിന്റെ മരണ തിരുനാളും ഊട്ടു‌തിരുനാൾ.പിന്നെ മെയ്‌ 01 മുതൽ മെയ്‌ 31-വരെ ദൈവമാതാവിന്റെ വണക്കമാസം ആഘോഷം പോലെ നടത്തുന്നു.

നേർച്ചാ -കാഴ്ച സമർപ്പണം.

ഇവിടുത്തെ പ്രധാന നേർച്ചാ - കാഴ്ച്ച സമർപ്പണം എന്ന് പറയുന്നത് ``പട്ടും തലയണ´´യുമാണ്. കൂടാതെ നിലവിളക്കിൽ ദീപകാഴ്ച സമർപ്പണം , ഉരുൾ നേർച്ച, ഇഷ്ടിക ചുമട് നേർച്ച, വെറ്റിലയും വേപ്പിലയും, എണ്ണ,അരി സമർപ്പിക്കൽ, പൂമാല, മുല്ലപൂവ് മാല എന്നിവയാണ് വിശുദ്ധവാര കാലഘട്ടത്തിലും അല്ലാതെയും ഇവിടെ സമർപ്പിക്കാവുന്നതാണ്. ഇവ കൂടാതെ സ്വർണ്ണം, വെള്ളി ഉരുപടി/ആഭരണം സമർപ്പണം, അടിമ സമർപ്പണം എന്നിവയെല്ലാമാണ്.

പൂങ്കാവിന്റെ പ്രത്യേകതകൾ / സവിശേഷതകൾ.[തിരുത്തുക]
  • പൂങ്കാവ് പള്ളി ദക്ഷിണ ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും വലിയ വിശുദ്ധവാര തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്.
  • എ. ഡി. 1855-ൽ സ്റ്റാപിതം.
  • വിശുദ്ധ കുരിശ്ശിന്റെയും 12 അപ്പോസ്തലന്മാരുടെയും മറ്റു വിശുദ്ധരുടെയും തിരുശേഷിപ് ഇവിടെ ഉണ്ട്.
  • പൂങ്കാവ് പള്ളി ആലപ്പുഴയിലെയും കേരളത്തിലെയും ക്രൈസ്തവ ദേവാലയങ്ങളിൽ പ്രധാനപെട്ട ഒരു പള്ളിയാണ്. കൊച്ചി രൂപതയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ഒരു ഇടവക പള്ളി കൂടിയാണ് പൂങ്കാവ്.
  • ആലപ്പുഴയിലെ ഏറ്റവും തൊട്ട് അടുത്ത് ആയി സ്ഥിതി ചെയ്യുന്ന രണ്ട് പ്രധാന തീർത്ഥാടന ദേവാലയങ്ങളാണ് പൂങ്കാവും തുമ്പോളിയും. (ദ്വിമുഖ തീർത്ഥാടന കേന്ദ്രങ്ങൾ ).
  • ആലപ്പുഴ ജില്ലയിൽ വിശുദ്ധ വാര തീർത്ഥാടന കേന്ദ്രങ്ങൾ 2 എണ്ണമാണ് ഉള്ളത്. 1. പൂങ്കാവ് പള്ളി (ആലപ്പുഴ), 2. തങ്കി പള്ളി (ചേർത്തല) ഇവ രണ്ടും കൊച്ചിരൂപതയുടെ കിഴീലാണ്.

അവലംബം[തിരുത്തുക]

  1. "Church History". Archived from the original on 2012-09-30. Retrieved 2012-06-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]