ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സി.പി.ഐ)യുടെ വിദ്യാർത്ഥി സംഘടനയാണ് ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ(എ.ഐ.എസ്.എഫ്) . ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്. 1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടനയാണ് ഇത്.[1]
ചരിത്രം [തിരുത്തുക]
1936 ഓഗസ്റ്റ് 12നു ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിൽ ആണ് എ ഐ എസ് എഫ് പിറവിയെടുത്തത്.മുഹമ്മദാലി ജിന്ന അദ്ധ്യക്ഷത വഹിച്ച രൂപീകരണ സമ്മേളനം ജവഹർ ലാൽ നെഹ്‌റു ആണ് ഉദ്ഘാടനം ചെയ്തത്. പ്രേം നാരായൺ ഭാർഗ്ഗവ ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ജനറൽ സെക്രട്ടറി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട എ ഐ എസ് എഫ് ലക്‌ഷ്യം പൂർത്തീകരിക്കും വരെ ആ പോരാട്ടത്തിൽ പങ്കു ചേർന്നു. ക്വിറ്റ് ഇന്ത്യ സമരം നയിച്ചതിന്റെ പേരിൽ ബ്രട്ടീഷ് പട്ടാളം 1942ൽ ഹേമുകലാനി എന്നാ എ ഐ എസ് എഫ് നേതാവിനെ അറസ്റ്റ് ചെയ്യുകയും 1943ൽ അദ്ദേഹത്തെ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വിദ്യാർത്ഥിനി കനകലതയും എ ഐ എസ് എഫ് നേതാവായിരുന്നു. അഖണ്ട ഭാരതത്തിനു വേണ്ടി, ഒടുവിൽ ഗോവ മോചിപ്പിക്കും വരെയും എ ഐ എസ് എഫ് പോരാട്ടങ്ങളിൽ ഉറച്ചുനിന്നു. സി കെ ചന്ദ്രപ്പൻ ഗോവൻ വിമോചന സമരത്തിൽ പങ്കെടുത്ത നേതാവായിരുന്നു. ഭാരതത്തിലെ വിദ്യാഭ്യാസ പരിഷ്കരനങ്ങളുടെയെല്ലാം അടിസ്ഥാനമായ കോത്താരി കമ്മിഷൻ റിപ്പോർട്ട് പൂർണമാക്കുന്നതിൽ എ ഐ എസ് എഫ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
രൂപീകരണ കാലം മുതൽ ഉയർത്തിയിരുന്ന സ്വാതന്ത്ര്യം, സമാധാനം, പുരോഗതി എന്നാ മുദ്രാവാക്യം 1958-ൽ നടന്ന ദേശീയ സമ്മേളനത്തിൽ ഭേദഗതി വരുത്തി. അന്ന് മുതൽ പഠിക്കുക പോരാടുക എന്നാ മുദ്രാവാക്യം ആണ് എ ഐ എസ് എഫ് മുന്നോട്ടു വക്കുന്നത്. 28 സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള എ ഐ എസ് എഫ് വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണത്തിനും വർഗ്ഗീയവത്കരണത്തിനും നിലവാരത്തകര്ച്ചക്കും എതിരെയും പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും പ്രക്ഷോഭങ്ങൾ നടത്തിവരുന്നു.
നേതാക്കൾ [തിരുത്തുക]
അഖിലെന്ത്യാ പ്രസിഡന്റായി പരംജിത് ദബാൻ, സെക്രട്ടറി ആയി അഭയ് മനോഹർ ടക്സാൽ എന്നിവർ പ്രവർത്തിക്കുന്നു. എൻ അരുൺ, കെ പി സന്ദീപ് എന്നിവർ കേരള സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായും സെക്രെടരിയായും പ്രവർത്തിക്കുന്നു.