ഓർഡിനറി
| ഓർഡിനറി | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | സുഗീത് |
| നിർമ്മാണം | രാജീവ് നായർ |
| കഥ | സുഗീത് |
| തിരക്കഥ | നിഷാദ് കെ. കോയ മനു പ്രസാദ് |
| അഭിനേതാക്കൾ | |
| സംഗീതം | വിദ്യാസാഗർ |
| ഗാനരചന | രാജീവ് നായർ |
| ഛായാഗ്രഹണം | ഫൈസൽ അലി |
| ചിത്രസംയോജനം | വി. സാജൻ |
| സ്റ്റുഡിയോ | മാജിക് മൂൺ പ്രൊഡക്ഷൻസ് |
| വിതരണം | കാസ് കലാസംഘം റൈറ്റ് റിലീസ് |
| റിലീസിങ് തീയതി | 2012 മാർച്ച് 17 |
| സമയദൈർഘ്യം | 150 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | |
| ബോക്സ് ഓഫീസ് | |
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ സുഗീത് സംവിധാനം ചെയ്ത് 2012 മാർച്ച് 17-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർഡിനറി. പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കി ജില്ലയിലെ വാഗമൺ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
ഉള്ളടക്കം |
കഥാതന്തു [തിരുത്തുക]
പത്തനംതിട്ട ബസ്സ് സ്റ്റാൻഡിൽ നിന്ന് ഗവിയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ്സിലെ ഡ്രൈവറാണ് സുകു (ബിജു മേനോൻ). ആ ബസ്സിലെ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുകയാണ് ഇരവി എന്ന ഇരവിക്കുട്ടൻപിള്ള (കുഞ്ചാക്കോ ബോബൻ). ഇവർ ഗവിയിലെത്തുന്നതും തുടർന്ന് ഒരിക്കൽ ഗവിയിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു ഗവി നിവാസിയെ ഈ ബസ്സ് ഇടിച്ചിടുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- കുഞ്ചാക്കോ ബോബൻ – ഇരവിക്കുട്ടൻ പിള്ള
- ബിജു മേനോൻ – സുകു
- ആസിഫ് അലി – ഭദ്രൻ
- ജിഷ്ണു – ജോസ്
- ശ്രിത ശിവദാസ് – കല്യാണി
- ആൻ അഗസ്റ്റിൻ – അന്ന
- വൈഗ – ലത
- ലാലു അലക്സ് – വേണു മാഷ്
- ബാബുരാജ് – വക്കച്ചൻ
- ധർമ്മജൻ ബോൾഗാട്ടി – ആന്റപ്പൻ
- സലീം കുമാർ – ആശാൻ
- കൊച്ചുപ്രേമൻ – പീതാംബരൻ
- നാരായണൻകുട്ടി
- നിയാസ് ബക്കർ
ഗാനങ്ങൾ [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ.
| # | ഗാനം | ഗായകർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "എന്തിനീ മിഴി" | കാർത്തിക്, ശ്രേയ ഘോഷാൽ | 4:50 | |
| 2. | "സുൻ സുൻ സുന്ദരി" | കാർത്തിക്, മധു ബാലകൃഷ്ണൻ | 4:21 | |
| 3. | "സൂര്യശലഭം" | കെ.ജെ. യേശുദാസ് | 4:58 | |
| 4. | "കറുത്ത മുന്തിരി" | വിദ്യാധരൻ | 1:54 | |
| 5. | "ചെന്താമര" | അൻസൂരി, വിനായക് സുന്ദർ, വൈശാൽ, ജിയോ ജോമിൻ ഷാജി, ജോർജ്ജ്, മരിയ ജെമി ഷാജി, റോസെല്ല, കിങ്ങിണി, ബ്ലെസ്സി, ആർദ്ര, ദിവ്യ സാബു | 2:56 | |
| 6. | "തെച്ചിപ്പൂ" | ടിപ്പു, ബിജു നാരായണൻ, സുജാത, സന്നിധാനന്ദൻ | 5:20 | |
| 7. | "കാഞ്ഞു പോയെന്റെയീ" | വിദ്യാധരൻ | 1:35 | |
|
ആകെ ദൈർഘ്യം:
|
25:04 | |||
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Official website
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഓർഡിനറി
- ഓർഡിനറി – മലയാളസംഗീതം.ഇൻഫോ