ഓസ് നഗരത്തിലെ മാന്ത്രികൻ
എൽ. ഫ്രാങ്ക് ബോം എഴുതിയ ഒരു സുപ്രസിദ്ധ ബാലസാഹിത്യ കൃതിയാണ് ഓസ് നഗരത്തിലെ മാന്ത്രികൻ.[1]പിന്നീട് ഈ കൃതി ഇതേ പേരിൽ വിക്ടർ ഫ്ലെമിങ്ങ് സിനിമയാക്കുകയുമുണ്ടായി.[2] ഓസ് എന്ന മാന്ത്രിക ലോകത്തെ പ്രമേയമാക്കി ബോം ഇരുപതോളം കൃതികൾ രചിക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രശസ്തവും ആദ്യത്തെതുമാണ് ഓസ് നഗരത്തിലെ മാന്ത്രികൻ. അനേകം ഭാഷകളിലേക്ക് ഓസ് കൃതികൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ബോമിന്റെ മരണ ശേഷവും, മറ്റു പലരുടേതായി നിരവധി ഓസ് കൃതികൾ രചിക്കപ്പെട്ടു എന്നത് ഓസിന്റെ ജനപ്രിയതയ്ക്ക് തെളിവാണ്.
[തിരുത്തുക] മലയാളത്തിൽ
യുറീക്ക ബാലമാസികയിൽ ജെ.ദേവികയുടെ പരിഭാഷ ഓസിലെ മായാവി എന്ന പേരിൽ ഖണ്ഡശഃ പ്രസിദ്ധികരിച്ചു വന്നിരുന്നു. പിന്നീട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത് പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. ഡി.സി. ബുക്സ്, ഒലിവ് പബ്ലിക്കേഷനുകളുടെ അടക്കം മറ്റ് പരിഭാഷകളും മലയാളത്തിൽ ലഭ്യമാണ്.[3]
[തിരുത്തുക] കഥാസാരം
കഥാനായികയായ ഡൊറോത്തി എന്ന കൊച്ചു പെൺകുട്ടി അവളുടെ അമ്മാവനും അമ്മായിക്കും ഒപ്പം കാൻസാസിലെ ഒരു മരുപ്രദേശത്തിലാണ് ജീവിക്കുന്നത്.ഒരിക്കൽ ഡൊറോത്തിയും അവളുടെ ഓമന നായ്കുട്ടി ടോട്ടൊയും ഒരു ചുഴലിക്കാറ്റിൽ പെട്ടു.അവരുടെ കൊച്ചു വീടുമായി പറന്നു പൊന്തിയ കാറ്റ് നീണ്ട ആകാശ യാത്രയ്ക്കു ശേഷം അവരെ കൊണ്ടിറക്കിയത് ഓസ് എന്ന അൽഭുത ലോകത്തിലാണ്.വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമായി നാലുമന്ത്രവാദികളാണ് ഓസ് ഭരിക്കുന്നത്.തെക്കു ദേശത്തെ മഞ്ച്കിനുകളെയും,പടിഞ്ഞാറെ വിങ്കികളെയും ഭരിക്കുന്ന മന്ത്രവാദിനികൾ ദുഷ്ടകളാണ്,എന്നാൽ വടക്ക് ദേഷവും കിഴക്കു ദേശവും ഭരിക്കുന്നതു നല്ലവരായ മന്ത്രവാദികളാണ്.കൂട്ടത്തിൽ സർവശക്തൻ, കിഴക്കുദേശത്തെ മരതക നഗരത്തിൽ കഴിയുന്ന ഓസ് ആണ്.
[തിരുത്തുക] അവലംബം
- ↑ http://lcweb2.loc.gov/cgi-bin/ampage?collId=rbc3&fileName=rbc0001_2006gen32405page.db&recNum=0
- ↑ http://www.imdb.com/title/tt0032138/
- ↑ http://www.mathrubhumi.com/online/malayalam/news/story/1498557/2012-03-11/kerala