ഓസ്റ്റിയോപൊറോസിസ്
| ഓസ്റ്റിയോപൊറോസിസ് | |
| വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
| മുതുക് കൂനുന്നത് ഓസ്ടിഓപൊറോസിസ് മൂലം. | |
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 | M80.-M82. |
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 | 733.0 |
| മെ.മനു.പാ കോഡ് | 166710 |
| രോഗവിവരസംഗ്രഹ കോഡ് | 9385 |
| മെഡ്‌ലൈൻ പ്ലസ് | 000360 |
| ഇ-മെഡിസിൻ | med/1693 ped/1683 pmr/94 pmr/95 |
| വൈദ്യവിഷയശീർഷക കോഡ് | D010024 |
അസ്ഥിയിലെ ധാതു സാന്ദ്രത ( Bone Mineral Density :BMD) ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്(Osteoporosis). [1] ഇത് ഒരു നിശബ്ദ രോഗമാണ്. എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിഞ്ഞതിനു ശേഷം മാത്രമായിരിക്കും അസ്ഥിസാന്ദ്രത കുറഞ്ഞത് കണ്ടുപിടിക്കപ്പെടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ഇന്ത്യയിലെ രോഗ നിരക്ക്
പ്രായമായവരിൽ, ഒരു പ്രധാന രോഗ-മരണ കാരണമാണ് ഓസ്റ്റിയോപൊറോസിസ്. 50 വയസിനു മുകളിലുള്ള 20 % സ്ത്രീകളും, 10 -15 % പുരുഷന്മാരും ഓസ്റ്റിയോപൊറോസിസ് രോഗം ഉള്ളവരാണ്. ഇന്ത്യ ഒട്ടുക്കു പ്രായഭേദമന്യേ, പ്രത്യേകിച്ചും നഗരങ്ങളിൽ, മിക്കവരിലും വിറ്റാമിൻ ഡി യുടെ കുറവ് പ്രകടമാണ്. ആവശ്യത്തിനു സൂര്യപ്രകാശം ഏൽക്കാതിരിക്കുംന്നതും ഭക്ഷണത്തിലെ വിറ്റാമിൻ ഡി യുടെ കുറവുമാണ് ഇതിനു കാരണം.[2]
[തിരുത്തുക] ഇനങ്ങൾ
പ്രാഥമിക ഇനം 1, പ്രാഥമിക ഇനം 2, ദ്യുതീയം എന്നിങ്ങനെ മൂന്നായി ഈ രോഗത്തെ വേർതിരിക്കാം. [1]. സാധാരണയായി, ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്കുണ്ടാകുന്നത് പ്രാഥമിക ഇനം 1 ആണ്. 75 വയസ്സിനു മുകളിലുള്ളവർക്ക് ഉണ്ടാകുന്നത് പ്രാഥമിക ഇനം 2 ആണ്. പുരുഷന്മാരിലും സ്ത്രീകളിലും പ്രാഥമിക ഇനം 2 ന്റെ അനുപാതം 2:1. ദ്യുതീയം, ഏത് പ്രായത്തിലുള്ള സ്ത്രീയേയും പുരുഷനെയും ബാധിയ്ക്കാം. ദീർഘമായ രോഗാവസ്ഥയാലും, സ്ടീറോയിഡ് ഉൾപ്പെടെ ഉള്ള ചില മരുന്നുകളുടെ നീണ്ടനാളത്തെ ഉപയോഗത്താലും ദ്യുതീയ-ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാം.
[തിരുത്തുക] പ്രതിരോധം
മെച്ചമായ ജീവതശൈലി, വ്യായാമം, ആവശ്യമെങ്കിൽ മരുന്നും ഉപയോഗിച്ച് രോഗ സാധ്യത കുറയ്ക്കാം.
[തിരുത്തുക] രോഗ ലക്ഷണങ്ങൾ
- ↑ 1.0 1.1 Brian K Alldredge; Koda-Kimble, Mary Anne; Young, Lloyd Y.; Wayne A Kradjan; B. Joseph Guglielmo (2009). Applied therapeutics: the clinical use of drugs. Philadelphia: Wolters Kluwer Health/Lippincott Williams & Wilkins. താളുകൾ. 101–3. ISBN 0-7817-6555-2.
- ↑ http://icmr.nic.in/ijmr/2008/march/0308.pdf