ഓലചീയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെങ്ങിനെ ബാധിയ്ക്കുന്ന ഒരു കുമിൾ രോഗമാണ് ഓലചീയൽ. കേരളത്തിലെ തെക്കൻ ജില്ലകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

[തിരുത്തുക] രോഗലക്ഷണം

കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിലാണ് ഓലചീയൽ സാർവ്വത്രികമായി കാണപ്പെടുന്നത്. മദ്ധ്യനാമ്പിലുള്ള ഓലക്കാലുകളുടെ അരികും മൂലകളിലും കരുത്തനിറം പ്രാപിച്ച് ചുരുങ്ങിയുണങ്ങി പോകുന്നതാണ് പ്രാഥമിക രോഗലക്ഷണം. ക്രമേണ ഇവ പൊട്ടിപ്പിളർന്നു ഒരു വിശറിയുടെ രൂപം കൈക്കൊള്ളുന്നു. ആദ്യകാലത്ത് തന്നെ വേണ്ട പ്രതിരോധനടപടി കൈക്കൊണ്ടില്ലെങ്കിൽ എല്ലാ ഓലകളും ഈ അവസ്ഥയിലേയ്ക്ക് നീങ്ങും. തന്മൂലം ഓലകളുടെ ഉപരിതല വിസ്തീർണ്ണത്തിനും ഗണ്യമായ കുറവ് സംഭവിക്കുന്നു.

[തിരുത്തുക] നിയന്ത്രണരീതി

ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മൂന്നുമാസത്തിലൊരിയ്ക്കൽ രോഗബാധിതമായ ഭാഗങ്ങൾ വെട്ടിമാറ്റിയിട്ട് തളിയ്ക്കുന്ന ഫലപ്രദമാണ്.

"http://ml.wikipedia.org/w/index.php?title=ഓലചീയൽ&oldid=1098332" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി